വാ­ഹനം വാ­ങ്ങു­ന്ന വനി­തകൾ­ക്ക് നി­ർ­ദ്ദേ­ശവു­മാ­യി­ സൗ­ദി­ വാ­ണി­ജ്യ മന്ത്രാ­ലയം


റി­യാ­ദ് : സൗ­ദി­ നി­രത്തു­കളിൽ വനി­തകൾ വാ­ഹനമോ­ടി­ക്കു­ന്ന ചരി­ത്ര നി­മി­ഷത്തിന് 14 ദി­വസം മു­ന്നേ­, വാ­ഹനങ്ങൾ വാ­ങ്ങാ­നൊ­രു­ങ്ങു­ന്ന യു­വതി­കൾ­ക്ക് ഒന്പത് നി­ർ­ദ്ദേ­ശങ്ങളു­മാ­യി­ വാ­ണി­ജ്യ മന്ത്രാ­ലയം. ഉപയോ­ക്താ­ക്കളു­ടെ­ അവകാ­ശങ്ങൾ ഓർ­മപ്പെ­ടു­ത്തി­യാണ് മന്ത്രാ­ലയം നി­ർ­ദ്ദേ­ശങ്ങൾ പ്രസി­ദ്ധപ്പെ­ടു­ത്തി­യി­രി­ക്കു­ന്നത്. 

വാ­ഹനം വാ­ങ്ങു­ന്പോൾ ബി­ല്ല്, വാ­റണ്ടി­ ബു­ക്ക്‌ലെ­റ്റ് എന്നി­വ ഉണ്ടെ­ന്ന് ഉറപ്പാ­ക്കണം. ഇരു­വശത്തെ­യും കണ്ണാ­ടി­കൾ കൃ­ത്യമാ­ണോ­യെ­ന്നും ആക്‌സസറീസ് ലഭ്യമാ­ണോ­യെ­ന്നും ശ്രദ്ധി­ക്കണം. വാ­റണ്ടി­ ബു­ക്ക്‌ലെ­റ്റി­ലും സാ­ങ്കേ­തി­ക നി­ർ­ദ്ദേ­ശങ്ങൾ അടങ്ങി­യ ബു­ക്ക്‌ലെ­റ്റി­ലും വി­വരങ്ങൾ അറബി­യി­ലും ഇംഗ്ലീ­ഷി­ലും രേ­ഖപ്പെ­ടു­ത്തി­യി­ട്ടു­ണ്ടെ­ന്ന് ഉറപ്പു­വരു­ത്തു­ക, വി­ൽ­പ്പനക്കാ­യി­ പ്രദർ­ശി­പ്പി­ച്ച വാ­ഹനത്തിന് ഇന്ധന ക്ഷമതാ­ കാ­ർ­ഡ് ഉണ്ടെ­ന്നും 2015നോ­ അതിന് ശേ­ഷമോ­ ഉള്ള മോ­ഡൽ ആയി­രി­ക്കണമെ­ന്നതും പ്രത്യേ­കം ശ്രദ്ധി­ക്കേ­ണ്ടതു­ണ്ടെ­ന്നും മന്ത്രാ­ലയം നോ­ട്ടീ­സിൽ വ്യക്തമാ­ക്കി­. ഇതി­ലു­പരി­, ഏജൻ­സി­യി­ൽ­നി­ന്ന് ഉപയോ­ക്താ­വിന് ലഭി­ക്കേ­ണ്ട സേ­വനങ്ങളും മന്ത്രാ­ലയം വി­ശദമാ­ക്കി­യി­ട്ടു­ണ്ട്.

സ്‌പെ­യർ­പാ­ർ­ട്‌സി­നും അറ്റകു­റ്റപ്പണി­ക്കും ആവശ്യമാ­യി­ വരു­ന്ന ഏകദേ­ശം ചെ­ലവ് ഏജൻ­സി­ ഉപയോ­ക്താ­വി­നെ­ ധരി­പ്പി­ക്കു­കയും ഇവരിൽ നി­ന്ന് സമ്മതം വാ­ങ്ങു­കയും വേ­ണം. അറ്റകു­റ്റപ്പണി­ സംബന്ധമാ­യ വി­വരങ്ങൾ അടങ്ങി­യ ബു­ക്ക്‌ലെ­റ്റും ഉപയോ­ക്താ­വിന് കൈ­മാ­റാൻ സ്ഥാ­പനത്തിന് ഉത്തരവാ­ദി­ത്വമു­ണ്ട്. തങ്ങളെ­ പെ­ട്ടെ­ന്ന് ലഭ്യമാ­കു­ന്ന ഫോൺ നന്പർ വാ­ഹനം വാ­ങ്ങു­ന്നവർ­ക്ക് കൈ­മാ­റു­ന്നതും ഉപയോ­ക്താ­വി­ന്റെ­ അവകാ­ശമാ­ണ്. കാ­ലയളവ് വ്യക്തമാ­ക്കി­യു­ള്ള വാ­റണ്ടി­ ബു­ക്ക് ഉപയോ­ക്താ­വിന് നൽ­കി­യി­രി­ക്കണം. ഇതിൽ സൗ­ജന്യ സേ­വനങ്ങളു­ടെ­ കാ­ലയളവിന് ശേ­ഷം പരി­ശോ­ധനക്കും അറ്റകു­റ്റപ്പണി­ക്കും ഈടാ­ക്കു­ന്ന നി­രക്കും രേ­ഖപ്പെ­ടു­ത്തണമെ­ന്ന് വാ­ണി­ജ്യ മന്ത്രാ­ലയം വ്യക്തമാ­ക്കു­ന്നു­. 

You might also like

  • Lulu Exchange
  • Straight Forward

Most Viewed