സൗദിയിൽ നിന്ന് പ്രതിമാസം നാടുകടത്തപ്പെടുന്നത് അരലക്ഷത്തോളം നിയമ ലംഘകർ

ദമാം : സൗദിയിൽ നിന്ന് പ്രതിമാസം ശരാശരി50,000 നിയമ ലംഘകരെ നാടുകടത്തുന്നുണ്ടെന്ന് ആഭ്യന്തര മന്ത്രാലയം. നവംബറിൽ പൊതുമാപ്പ് അവസാനിച്ചതിന് ശേഷംരാജ്യ വ്യാപകമായി നടന്ന പരിശോധനകളിൽ പിടിയിലായ 2.65 ലക്ഷം നിയമ ലംഘകരെയാണ് നാടുകടത്തിയത്. നിയമ ലംഘകരായ 10.36 ലക്ഷം ആളുകളാണ് പിടിയിലായത്. ഇവരിൽ താമസാനുമതി രേഖയുടെ കാലാവധി കഴിഞ്ഞവരും കുറ്റകൃത് യങ്ങളിൽ പ്രതികളല്ലാത്തവരെയുമാണ് നാടുകടത്തിയത്.
പിടിയിലായവരിൽ 7.59 ലക്ഷം ഇഖാമ നിയമ ലംഘകരും 1.9 ലക്ഷം തൊഴിൽ നിയമ ലംഘകരുമാണ്. അതിർത്തി വഴി നുഴഞ്ഞു കയറാൻ ശ്രമിച്ച 85,000 നിയമ ലംഘകരും അഞ്ചു മാസത്തിനിടെ പിടിയിലായതായി ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. നുഴഞ്ഞു കയറ്റക്കാരിൽ 57 ശതമാനം യമനികളും 40 ശതമാനം എത്യോപ്യക്കാരുമാണ്.