ആഭ്യന്തര ഹജ്ജ് പാ­ക്കേ­ജു­കൾ ഈ മാ­സം അവസാ­നത്തോ­ടെ­ പ്രസി­ദ്ധീ­കരി­ക്കും


ജിദ്ദ : ഈ വർഷത്തെ ആഭ്യന്തര ഹജ്ജ് പാക്കേജുകൾ ഈ മാസം അവസാനത്തോടെ പ്രസിദ്ധീകരിക്കുമെന്ന് സൗദി ഹജ്ജ് മന്ത്രാലയം അറിയിച്ചു. അനുയോജ്യമായ പാക്കേജുകൾ തെരഞ്ഞെടുക്കാൻ ഇത് തീർത്ഥാടകരെ സഹായിക്കും. ആഗസ്റ്റ്‌ മൂന്നാം വാരമായിരിക്കും ഇത്തവണത്തെ ഹജ്ജ്.

ജൂലൈ മധ്യത്തിൽ ആഭ്യന്തര തീർത്ഥാടകരുടെ രജിസ്‍ട്രേഷൻ ആരംഭിക്കും. എന്നാൽ ഈ മാസം മുപ്പതോടെ അതായത് റമദാൻ‍ മധ്യത്തിൽ തന്നെ ആഭ്യന്തര ഹജ്ജ് പാക്കേജുകളെ കുറിച്ച വിവരങ്ങൾ പ്രസിദ്ധീകരിക്കുമെന്ന് സൗദി ഹജ്ജ് ഉംറ മന്ത്രാലയം അറിയിച്ചു. 

നേരത്തെ ഹജ്ജിനു ഏതാണ്ട് ഒരു മാസം മുന്പായിരുന്നു പാക്കേജുകൾ പ്രസിദ്ധീകരിച്ചിരുന്നത്. പാക്കേജുകൾ‍ നേരത്തെ പ്രസിദ്ധീകരിക്കുന്നതിലൂടെ തീർത്ഥാടകർക്ക് അനുയോജ്യമായ പാക്കേജുകളും സർവ്‍വീസ് ഏജൻ‍സികളെയും തെരഞ്ഞെടുക്കാൻ മതിയായ സമയം ലഭിക്കും. 

ഇതിനു മുന്പ് കഴിഞ്ഞ വർഷത്തെ സർവ്‍വീസ് ഏജൻസികളുടെ സേവന നിലവാരം വിലയിരുത്തുന്ന റിപ്പോർട്ട്‌ മന്ത്രാലയം പ്രസിദ്ധീകരിക്കും.ഹജ്ജ് വേളയിൽ ലഭിക്കുന്ന സേവനത്തിനനുസരിച്ചു വിവിധ നിരക്കിലുള്ള പാക്കേജുകൾ ലഭ്യമായിരിക്കും. ചിലവ് കുറഞ്ഞ ഹജ്ജ് പാക്കേജുകൾക്കാണ് ഏറ്റവും കൂടുതൽ ഡിമാൻഡ്. 

തീർത്ഥാടകർക്കുള്ള യാത്രാ സൗകര്യം, തന്പുകൾ നിർണയിക്കൽ തുടങ്ങിയവ രജിസ്റ്റർ ചെയ്യാൻ റമദാൻ ഒന്ന് മുതൽ അഞ്ച് വരെ സർവ്‍വീസ് ഏജൻസികൾക്ക് അവസരം ഉണ്ടായിരിക്കുമെന്നും ഹജ്ജ് ഉംറ മന്ത്രാലയം അധികൃതർ അറിയിച്ചു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed