പൊ​­​ടി​­​ക്കാ​­​റ്റ്: കാ​­​ലാ​­​വ​സ്ഥ വിഭാഗത്തെ കു­റ്റപ്പെ­ടു­ത്തി­ യോഗി


ആഗ്ര : ഉത്തർപ്രദേശിൽ‌ പൊടിക്കാറ്റിലും ഇടിമിന്നലിലും മഴയിലും നിരവധി പേർ മരിക്കാനിടയാക്കിയ സംഭവത്തിൽ കാലാവസ്ഥ വിഭാഗത്തെ കുറ്റപ്പെടുത്തി  യോഗി ആദിത്യനാഥ്. കാലാവസ്ഥാ വിഭാഗം പ്രകൃതിക്ഷോഭത്തെക്കുറിച്ച് കൃത്യമായ വിവരം നൽകിയില്ലെന്ന് യോഗി ആദിത്യനാഥ് കുറ്റപ്പെടുത്തി. ആവശ്യമായ  സമയത്ത് കാലാവസ്ഥാ വിഭാഗം എന്തുകൊണ്ടാണ് ജനങ്ങൾക്ക് വിവരം കൈമാറാതിരുന്നത് എന്നതു സംബന്ധിച്ച് സർക്കാർ അന്വേഷിക്കും. ഈ വിഷയത്തിൽ  സർക്കാർ യോഗം വിളിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

സർക്കാർ ഉദ്യോഗസ്ഥർക്ക് നേരത്തെ ഉന്നയിച്ച ആരോപണം തന്നെയാണ് ആദിത്യനാഥും ആവർത്തിച്ചത്. കാലാവസ്ഥാ വിഭാഗം പ്രകൃതിക്ഷോഭത്തിന്‍റെ തീവ്രത  കൃത്യമായി വെളിപ്പെടുത്തിയിരുന്നില്ലെന്ന് യു.പി റിലീഫ് കമ്മീഷണർ സഞ്ജയ് കുമാർ നേരത്തെ ആരോപിച്ചിരുന്നു. കാറ്റ് ശക്തമാകുമെന്ന് കാലാവസ്ഥാ വിഭാഗം  അറിയിച്ചിരുന്നില്ല. സഹാരൺപുരിൽ വലിയ നാശം ഉണ്ടാകുമെന്നായിരുന്നു പ്രവചനം. എന്നാൽ മറ്റു പ്രദേശങ്ങളെ അപേക്ഷിച്ച് ചെറിയ നാശനഷ്ടം മാത്രമാണ്  ഇവിടെ ഉണ്ടായത്. 

ആഗ്രയിലാണ് വലിയ നാഷനഷ്ടം ഉണ്ടായതെന്നും സഞ്ജയ് കുമാർ പറഞ്ഞു. കർണാടകയിൽ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളിലായിരുന്ന യോഗി ആദ്യനാഥ് വെള്ളിയാഴ്ചയാണ് യു.പിയിൽ മടങ്ങിയെത്തിയത്. ആഗ്രയിലെത്തിയ  മുഖ്യമന്ത്രി പ്രകൃതിക്ഷോഭത്തിൽ കെടുതികൾ അനുഭവിക്കേണ്ടിവന്ന ആളുകളെ സന്ദർശിച്ചു. പ്രകൃതിക്ഷോഭത്തിൽ ആഗ്രയിൽ 40 പേരാണ് മരിച്ചത്.  സംസ്ഥാനത്ത് ആകെ 75 പേർ കൊല്ലപ്പെട്ടു. 91 പേർക്ക് പരിക്കേറ്റു. കാറ്റിലും മഴയിലും നിരവധി വീടുകൾ തകർന്നു. മരങ്ങൾ കടപുഴകി വാഹനങ്ങൾക്കു കേടുപാടുണ്ടായി. ദുരന്തബാധിത മേഖലകളിൽ ഗതാഗതസംവിധാനങ്ങൾക്കൊപ്പം വൈദ്യുതിവിതരണവും താറുമാറായി.

You might also like

  • Lulu Exchange
  • Straight Forward

Most Viewed