ഹജ്ജ് വേളയിൽ ഉണ്ടാകുന്ന പ്രശ് നങ്ങൾ പരിഹരിക്കാൻ ജഡ്ജിമാരെ നിയമിച്ചുവെന്ന് സൗദി

റിയാദ് :ഹജ്ജ് വേളയിൽ ഉണ്ടാകുന്ന പ്രശ് നങ്ങൾ പരിഹരിക്കാൻ 18 അംഗജഡ്ജിമാരെ നിയമിച്ചുവെന്ന് സൗദിനീതിന്യായ വകുപ്പ്. ബലിമാംസ പദ്ധതിഏജൻസികളുടെമേൽനോട്ടം, മരണപ്പെടുന്ന തീർത്ഥാടകരുടെവസ്തുക്കൾ തിട്ട പ്പെടുത്തിസൂക്ഷിക്കുക, അടിയ ന്തിര വിഷയങ്ങളിൽ തീരുമാന മെടുക്കുക തുടങ്ങിയവയെല്ലാം സംഘത്തിന്റെപരിതിയിൽ വരുമെന്ന് മന്ത്രാലയം വ്യക്തമാക്കി. സേവനങ്ങൾ നവീകരിക്കുന്നതിന്റെഭാഗമായിനൂതന സാങ്കേതിക സംവിധാനങ്ങളോട് കൂടിയ വാഹനങ്ങളിൽ മൊബൈൽ യൂണിറ്റുകളും പ്രവർത്തിക്കും. ഹജ്ജ് വേളയിൽ നീതിന്യായ രം ഗത്തെസേവനങ്ങൾ പുണ്യസ്ഥ ലങ്ങളുടെഎല്ലാഭാഗത്തും ലഭ്യ മാക്കാനാവശ്യമായ ഒരുക്കങ്ങൾ പൂർത്തിയാക്കുമെന്ന് നീതിന്യായ മന്ത്രാലയ അണ്ടർസെക്രട്ടറിഡോ. അഹമദ് ബിൻ അബ്ദുൽ അ സീസ് അൽ ഉമൈറ പറഞ്ഞു.
ഹറം അതിർത്തിക്കുള്ളിലും മിന, അറഫ എന്നിവിടങ്ങളിലു മാണ് ജഡ്ജിമാരുൾക്കൊള്ളുന്ന വരുടെസേവനം ഇപ്പോൾലഭ്യമാകുന്നത്. അതേസമയം സ്വദേശികളും വിദേശികളുമായ ആഭ്യന്ത ര തീർത്ഥാടകരുടെഹജ്ജ് രജിസ്ട്രേഷൻ ആഗസ്റ്റ് നാല് മുത ൽ തുടങ്ങുമെന്ന് ഹജ്ജ് ഉംറ മന്ത്രാലയം വ്യക്തമാക്കി.