അബുദാബിയിലെ വ്യാജ ടാക്സി സർവ്വീസ് നിയന്ത്രിക്കാൻ കർശന നടപടി

യു എ ഇ : അബുദാബിയിൽ അനധികൃത ടാക് സിസർവ്വീസ് നിയന്ത്രിക്കാൻ കർശന നടപടി. നിയമം ലംഘിക്കുന്ന ഡ്രൈവർമാരിൽനിന്നുപിഴ ഈടാക്കുകയും വാഹനങ്ങൾ കണ്ടുകെട്ടുകയും ചെയ്യുമെന്ന് അധികൃതർ വ്യക്തമാക്കി. 5,000 -10,000 ദിർഹം പിഴയോ30 ദിവസം തടവോആണുനിലവിലുള്ള ശിക്ഷ. നിയമലംഘനം ആവർത്തിക്കുന്നവർ പിഴയും തടവും ഒന്നിച്ച് അനുഭവിക്കേണ്ടിവരും.
എന്നാൽ അനധികൃത ഡ്രൈവർമാരിൽ നിന്നുപിഴ ഈടാക്കുന്നതോടൊപ്പം വാഹനങ്ങൾ പിടിച്ചെടുത്തുലേലം ചെയ്യാനും അടുത്തകാലത്തുചില കേസുക ളിൽ കോടതിവിധിഉണ്ടായിരുന്നതായിഅബുദാബിയിലെടാക് സിസർവ്വീസിനുമേൽനോട്ടം വഹിക്കുന്ന സെന്റർ ഫോർ റെഗുലേഷൻ ഓഫ് ട്രാൻസ് ോർട്ട് ബൈഹയർ കാർസ് (ട്രാൻസാഡ്) വെളിപ്പെടുത്തി. ഡ്രൈവർമാരിൽ നിന്നു30,000 ദിർഹം പിഴ ഈടാക്കിയ ശേഷം നാടുകട ത്തുന്നതിനുള്ള നിയമ ഭേദഗതിക്കുശുപാർശ ചെയ് തിട്ടുണ്ട്.
എല്ലാവർഷവും നാലായിരത്തിലധികം അനധികൃത ടാക് സിഡ്രൈവർമാരെതലസ്ഥാന എമിറേറ്റിൽ പിടികൂടുന്നു. അ നധികൃത ടാക് സികൾ യാത്രയ്ക്ക് ഉപ യോഗിക്കരുതെന്നുപോലീസ് ജനങ്ങൾക്ക് ആവർത്തിച്ചുമുന്നറിയിപ്പുനൽകുന്നുണ്ട്. അനധികൃത ടാക് സിയാത്രയ്ക്കിട യിൽ അപകടം സംഭവിച്ചാൽ ഗുരുതരമായിപരുക്കേൽക്കുന്ന യാത്രക്കാർക്ക് ഇൻഷുറൻസ് പരിരക്ഷ ലഭിക്കാറില്ല. വാരാന്ത്യ അവധിദിവസങ്ങളായ വെള്ളി, ശനിദിവസങ്ങളിലാണ് അനധികൃത ടാക് സിക്കാരുടെകൊയ് ത്ത്.