സൗദിയില്‍ വ്യാജ സ്വദേശിവത്ക്കരണം വ്യാപകമാകുന്നതായി തൊഴില്‍ മന്ത്രാലയത്തിന്റെ റിപ്പോര്‍ട്ട്

ജിദ്ദ: സൗദിയില്‍ വ്യാജ സ്വദേശിവത്ക്കരണം നടത്തിയ സ്ഥാപനങ്ങള്‍ വ്യാപകമാകുന്നതായി തൊഴില്‍ മന്ത്രാലയത്തിന്റെ റിപ്പോര്‍ട്ട്. നിതാഖാത് പ്രകാരം നിശ്ചിത ശതമാനം സ്വദേശികളെ നിയമിക്കുന്നതിന് പകരം വനിതകള്‍ക്ക് നിയമനം നല്‍കിയെന്ന് വ്യാജരേഖ ഉണ്ടാക്കിയാണ് തൊഴില്‍ മന്ത്രാലയത്തെ കബളിപ്പിക്കുന്നത്. വനിതകള്‍ ജോലി ചെയ്യാന്‍ സാധ്യതയില്ലാത്ത മേഖലയില്‍ വ്യാപകമായി വനിതകളുടെ സാന്നിധ്യം ശ്രദ്ധയില്‍ പെട്ടതോടെയാണ് വ്യാജ സ്വദേശിവത്ക്കരണം പുറത്തായത്.
സ്വദേശിവത്ക്കരണ പദ്ധതിയായ നിതാഖാത് പ്രകാരം നിശ്ചിത അനുപാതം സ്വദേശികള്‍ക്ക് തൊഴില്‍ നല്‍കിയെന്ന് ബോധ്യപ്പെടുത്താനാണ് വ്യാജ സ്വദേശിവത്ക്കരണം രജിസ്റ്റര്‍ ചെയ്യുന്നത്. കെട്ടിട നിര്‍മാണ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ 1,20,000 സ്വദേശി വനിതകള്‍ക്ക് ജോലി നല്‍കിയതായി ജനറല്‍ ഓര്‍ഗനൈസേഷന്‍ ഫോര്‍ സോഷ്യല്‍ ഇന്‍ഷുറന്‍സിലും തൊഴില്‍ മന്ത്രാലയത്തിലും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
തൊഴില്‍ മന്ത്രാലയത്തിന്റെ സേവനങ്ങള്‍ ലഭിക്കുന്നതിനും മാനവശേഷി വികസന നിധിയില്‍ നിന്ന് സഹായം നേടുന്നതിനുമാണ് വ്യാജ നിയമനം നടത്തുന്നത്.വ്യാജ രേഖ ചമച്ചതിന് ക്രിമിനല്‍ കേസ് നേരിടേണ്ടിവരുമെന്നും തൊഴില്‍ മന്ത്രാലയം മുന്നറിയിപ്പ് നല്‍കി.വ്യാജ സ്വദേശിവത്ക്കരണം നടത്തുന്ന സ്ഥാപനങ്ങള്‍ക്ക് തൊഴില്‍ വിസ അനുവദിക്കില്ല. സ്‌പോണ്‍സര്‍ഷിപ്പ് മാറ്റത്തിനു വിലക്കേര്‍പ്പെടുത്തുമെന്നും മന്ത്രാലയം അറിയിച്ചു.