മഹേന്ദ്രസിംഗ് ധോണിക്കെതിരെ ജാമ്യമില്ല വാറണ്ട്

അനന്ത് പൂർ: മാഗസിന്‍ കവര്‍ പേജിലെ ധോണിയുടെ ചിത്രം മൂലം മതവികാരം വ്രണപ്പെടുത്തിയതിനു മഹേന്ദ്ര സിംഗ് ധോണിക്കെതിരെ ജാമ്യമില്ല വാറണ്ട്. ഫെബ്രുവരി 25ന് കോടതിയില്‍ ഹാജരാകാന്‍ അനന്ത് പൂർ കോടതി ഉത്തരവ് പുറപ്പെടുവിപ്പിച്ചു.
2013 ഏപ്രിലില്‍ പുറത്തിറങ്ങിയ ബിസിനസ്സ് ടുഡേ മാഗസിന്‍ കവറില്‍ ഹിന്ദു ആരാധന ദൈവമായ വിഷ്ണുവിന്റെ രൂപത്തില്‍ ധോണിയുടെ ചിത്രം പ്രത്യക്ഷപ്പെട്ടിരുന്നു. ഗോഡ് ഓഫ് ബിഗ് ഡീല്‍സ് എന്ന തലക്കെട്ടോടെ പ്രത്യക്ഷപ്പെട്ട ചിത്രം ഹിന്ദു ദൈവത്തെ അപകീര്‍ത്തിപ്പെടുത്തുന്ന രീതിയിലാണെന്നു വിവാദങ്ങൾ ഉയര്‍ന്നിരുന്നു.