തിരുവനന്തപുരത്തേക്ക് സർവിസുകൾ വർധിപ്പിക്കാനൊരുങ്ങി ഒമാൻ എയർ


കേരളത്തിന്‍റെ തലസ്ഥാനമായ തിരുവനന്തപുരത്തേക്ക് സർവിസുകൾ വർധിപ്പിക്കാനൊരുങ്ങി ഒമാന്‍റെ ദേശീയ വിമാന കമ്പനിയായ ഒമാൻ എയർ. ഞായർ, ബുധൻ, വ്യാഴം, ശനി ദിവസങ്ങളിലായിരിക്കും സർവിസുകൾ നടത്തുക. ജനുവരി 31മുതൽ സർവിസുകൾ തുടങ്ങുമെന്നാണ് വെബ്സൈറ്റിൽ കാണിക്കുന്നത്.   ശരാശരി 100റിയാലിനടുത്താണ് ടിക്കറ്റ് നിരക്ക്. ഒമാന്‍റെ ബജറ്റ് എയർവിമാനമായ സലാം എയർ തിരുവനന്തപുരം സെക്ടറിൽ സർവിസ് തുടങ്ങിയതോടെ ഒമാൻ എയർ ഈ റൂട്ടിൽനിന്ന് പിൻവാങ്ങിയിരുന്നു. ഇന്ത്യൻ സെക്ടറിൽ ലക്‌നോവിലേക്കും സർവിസുകൾ വർധിപ്പിക്കാൻ ഒമാൻ എയർ തീരമാനിച്ചിട്ടുണ്ട്.   കമ്പനിയുടെ മൊത്തത്തിലുള്ള സാമ്പത്തിക പ്രകടനം മെച്ചപ്പെടുത്തുന്നതിനും മത്സരാധിഷ്ഠിത വിപണിയിൽ തങ്ങളുടെ സ്ഥാനം ഉറപ്പിക്കുന്നതിനും ലക്ഷ്യമിട്ട് നടന്നുകൊണ്ടിരിക്കുന്ന ശ്രമങ്ങളുടെ ഭാഗമായാണ് പുതിയ നീക്കം. 

അതേസമയം, ഇസ്ലാമാബാദ്, ലാഹോർ, കൊളംബോ, ചിറ്റഗോങ് എന്നിവിടങ്ങളിലേക്കുള്ള സർവിസുകൾ റദ്ദാക്കുകയും ചെയ്തു. ലക്ഷ്യസ്ഥാനങ്ങളിൽ സിയാൽകോട്ട് എന്ന സ്ഥലം കൂട്ടിച്ചേർക്കുകയും ട്രാബ്സോൺ, സൂറിച്ച്, മാലെ എന്നിവിടങ്ങളിലേക്ക് സീസണടിസ്ഥാനത്തിൽ സർവിസ് നടത്താനും തീരുമാനിച്ചതായി കമ്പനി വൃത്തങ്ങൾ അറിയിച്ചു.

article-image

sdfdsf

You might also like

  • Lulu Exchange
  • Straight Forward

Most Viewed