ഒമാനിൽ ഇന്ന് 1679 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

മസ്കത്ത്: ഒമാനിൽ ഇന്ന് 1679 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 4613 പരിശോധനകളാണ് നടത്തിയത്. പുതിയ രോഗികളിൽ 1313 പേർ സ്വദേശികളും 366 പേർ പ്രവാസികളുമാണ്. 1051 പേർക്ക് കൂടി രോഗം ഭേദമായി. ഇതോടെ മൊത്തം രോഗമുക്തരുടെ എണ്ണം 39038 ആയി.
ഏഴ് സ്വദേശികളടക്കം എട്ടു പേർ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ മരണപ്പെട്ടു. ഇതോടെ മരണ സംഖ്യ 281 ആയി. 89 പേരെ കൂടി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 530 പേരാണ് നിലവിൽ ആശുപത്രികളിൽ ചികിത്സയിലുള്ളത്. ഇതിൽ 139 പേർ തീവ്ര പരിചരണ വിഭാഗത്തിലാണുള്ളത്. 21928 പേർ നിലവിൽ അസുഖബാധിതരാണ്.