കുവൈത്തിൽ 703 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു

കുവൈത്ത് സിറ്റി: കുവൈത്തിൽ 703 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതുവരെ 56,877 പേർക്കാണ് വൈറസ് ബാധിച്ചത്. 434 കുവൈത്തികൾക്കും 269 വിദേശികൾക്കുമാണ് പുതുതായി കോവിഡ് സ്ഥിരീകരിച്ചത്. ഇന്ന് 736 പേർ ഉൾപ്പെടെ 46,897 പേർ രോഗമുക്തി നേടി. മൂന്നുപേർകൂടി മരിച്ചതോടെ രാജ്യത്തെ കോവിഡ് മരണം 399 ആയി. ബാക്കി 9581 പേരാണ് ചികിത്സയിലുള്ളത്. 146 പേർ തീവ്രപരിചരണ വിഭാഗത്തിലാണ്.