തെരുവുകാള സ്‌കൂട്ടറില്‍ ഇടിച്ച് ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകന്‍ മരിച്ചു


യുപിയില്‍ തെരുവുകാള സ്‌കൂട്ടറില്‍ ഇടിച്ച് ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകന്‍ മരിച്ചു. ഉത്തര്‍പ്രദേശിലെ കാണ്‍പൂരിലാണ് ദാരുണസംഭവം. പ്രാദേശിക ബജ്റംഗ്ദള്‍ കോ-ഓര്‍ഡിനേറ്റര്‍ പ്രഖര്‍ ശുക്ലയാണ് മരിച്ചത്. രണ്ട് കാളകള്‍ തമ്മിലുള്ള പോരിനിടെ പ്രഖര്‍ സഞ്ചരിച്ച സ്‌കൂട്ടറിന് നേരെ കാളകള്‍ ആക്രമിക്കുകയായിരുന്നു.

സുഹൃത്തുക്കള്‍ക്കൊപ്പം സ്‌കൂട്ടറില്‍ പോകവെ പാര്‍ക്കിന് സമീപം വച്ചാണ് അപകടം. കാളകളിലൊന്ന് പ്രഖറിന്റെ സ്‌കൂട്ടറിന് മുന്നിലേക്ക് ചാടുകയായിരുന്നു. പിന്നാലെ സ്‌കൂട്ടറില്‍ ഇടിച്ചുവീണു. അപകടം നടന്നയുടന്‍ തന്നെ പ്രഖറിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

സംഭവത്തിന് പിന്നാലെ സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി പ്രാദേശിക പ്രതിപക്ഷ നേതാക്കള്‍ രംഗത്തെത്തി. നഗരത്തില്‍ അലഞ്ഞുതിരിഞ്ഞ് നടക്കുന്ന മൃഗങ്ങള്‍ ധാരാളമുണ്ടെന്നും ഇവയെ പുനരധിവസിപ്പിക്കാന്‍ സര്‍ക്കാര്‍ നടപടികള്‍ കൈക്കൊള്ളുന്നില്ലെന്നുമാണ് ആരോപണം. കാണ്‍പൂരില്‍ തെരുവ് മൃഗങ്ങള്‍ വാഹനത്തിന് കുറുകെ ചാടി ഇതിനുമുന്‍പും നിരവധി അപകടങ്ങള്‍ ഉണ്ടായിട്ടുണ്ട്.

article-image

adsadsdasdsa

You might also like

  • Lulu Exchange
  • Straight Forward

Most Viewed