വസ്തുതർക്കം; യു.പിയിൽ ആറു പേരെ കൊലപ്പെടുത്തി

ലഖ്നോ: ഉത്തർപ്രദേശിലെ ദിയോറ ജില്ലയിൽ രണ്ടു കുടുംബങ്ങൾ തമ്മിൽ വസ്തുതർക്കത്തെ തുടർന്നുണ്ടായ സംഘർഷത്തിൽ ആറുമരണം. നിരവധി പേർക്ക് പരിക്കേറ്റു. തിങ്കളാഴ്ച രാവിലെ ഏഴരക്കാണ് തർക്കമുണ്ടായത്. ഇരുകുടുംബങ്ങളും തമ്മിൽ സ്ഥലത്തെ ചൊല്ലിയുള്ള തർക്കം ഏറെ കാലമായി നിലനിൽക്കുകയാണ്. സ്ഥലത്ത് വൻ പൊലീസ് സന്നാഹം നിലയുറപ്പിച്ചിട്ടുണ്ട്.
മുൻ ജില്ല പഞ്ചായത്ത് മെംബർ പ്രേം യാദവും സത്യ പ്രകാശ് ദുബെയും തമ്മിലാണ് തർക്കമുണ്ടായത്. തർക്കത്തെ തുടർന്ന് പ്രേം യാദവിനെ സത്യപ്രകാശ് കൊലപ്പെടുത്തുകയായിരുന്നു. വിവരമറിഞ്ഞ് പ്രേം യാദവിന്റെ ആളുകൾ സത്യപ്രകാശിന്റെ വീട്ടിലെത്തി അയാളുടെ ഭാര്യയെയും രണ്ട് പെൺമക്കളെയും മകനെയും തല്ലിക്കൊന്നു. സംഭവം അറിഞ്ഞ് പൊലീസ് എത്തിയപ്പോഴേക്കും ആറുപേരും മരിച്ചു.
SADDSAADSADSADS