കന്നഡ നടൻ നാഗഭൂഷണ ഓടിച്ച കാര്‍ ഇടിച്ച് വഴിയാത്രക്കാരിക്ക് ദാരുണാന്ത്യം


കന്നഡ നടൻ നാഗഭൂഷണ ഓടിച്ച കാറിടിച്ച് 48കാരിക്ക് ദാരുണാന്ത്യം. മറ്റൊരാള്‍ ആശുപത്രിയില്‍ ചികിത്സയിലാണെന്നാണ് റിപ്പോര്‍ട്ട്. നാഗഭൂഷണയ്ക്കെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് കേസെടുത്ത പൊലീസ് നടന്റെ അറസ്റ്റ് രേഖപ്പെടുത്തി.

വസന്ത പുരയില്‍ ഫുട്‍പാത്തിലൂടെ നടക്കുകയായിരുന്ന ദമ്പതികള്‍ക്ക് മേല്‍ നാഗഭൂഷണന്റെ കാര്‍ പാഞ്ഞുകയറുകയായിരുന്നു. അപകടത്തില്‍പെട്ട ദമ്പതിമാരെ നടൻ നാഗഭൂഷണാണ് ആശുപത്രിയില്‍ എത്തിച്ചത്. റിപ്പോര്‍ട്ടുണ്ട്. ആശുപത്രിയില്‍ കഴിയുന്ന പുരുഷന് കാലിലും തലയ്ക്കും വയറിനും പരുക്കുണ്ടെന്നാണ് റിപ്പോർട്ട്. അമിതവേഗത്തിലായിരുന്നു നാഗഭൂഷണ് വാഹനം ഓടിച്ചതെന്നും ആരോപണങ്ങളുണ്ട്. നടൻ നാഗഭൂഷണന്റെ അശ്രദ്ധയാണ് വലിയ അപകടത്തിന് കാരണമായതെന്നും അന്വേഷണം നടക്കുകയാണെന്നും പൊലീസ് അറിയിച്ചു.

article-image

saddsadsads

You might also like

Most Viewed