ചന്ദ്രയാന്‍ ലാന്‍ഡ് ചെയ്ത സ്ഥലം ഇനി "ശിവശക്തി' പോയിന്‍റ്; പ്രഖ്യാപിച്ച് പ്രധാനമന്ത്രി


ചന്ദ്രയാൻ 3ന്‍റെ വിക്രം ലാൻഡർ ഇറങ്ങിയ സ്ഥലം ഇനി "ശിവശക്തി' പോയിന്‍റ് എന്ന് അറിയപ്പെടുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഈ സ്ഥലം ഇന്ത്യയുടെ ശാസ്ത്രനേട്ടങ്ങളുടെ അടയാളമായിരിക്കുമെന്നും മോദി പറഞ്ഞു. ചന്ദ്രയാന്‍ 3ന്‍റെ ദൗത്യസംഘത്തെ ബംഗളൂരു ഇസ്ട്രാക്കിലെത്തി അഭിനന്ദിച്ച ശേഷം സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ശാസ്ത്രജ്ഞര്‍ രാജ്യത്തെ ഉയരത്തിലെത്തിച്ചു. ഇത് വെറും നേട്ടമല്ല, ബഹിരാകാശത്തെ ഇന്ത്യയുടെ ശംഖനാദമാണ്. ചന്ദ്രയാന്‍ 3 ദൗത്യത്തിന്‍റെ വിജയം ഓരോ ഇന്ത്യക്കാരനും സ്വന്തം നേട്ടം പോലെയാണ് ആഘോഷിച്ചത്. വലിയ സന്തോഷത്തിന്‍റെ നിമിഷങ്ങളാണിത്. ദേശീയ പ്രൗഡി ചന്ദ്രനോളം എത്തിച്ചു. നേട്ടത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച ശാസ്ത്രജ്ഞര്‍ക്ക് സല്യൂട്ടെന്നും മോദി പറഞ്ഞു. ചന്ദ്രയാന്‍ 2 ക്രാഷ് ലാന്‍ഡ് ചെയ്ത സ്ഥലത്തിന് "തിരംഗാ പോയിന്‍റ്' എന്ന് പേരിട്ടതായും പ്രധാനമന്ത്രി അറിയിച്ചു.

ചന്ദ്രയാൻ 3ന്‍റെ വിജയ ശില്‍പികളായ ശാസ്ത്രജ്ഞരെ നേരില്‍ കണ്ടു അഭിനന്ദിക്കാനാണ് പ്രധാനമന്ത്രി ബംഗളൂരുവില്‍ എത്തിയത്. എച്ച്എഎല്‍ വിമാനത്താവളത്തില്‍ നിന്ന് റോഡ് ഷോ ആയാണ് മോദി ഇസ്രോ കേന്ദ്രത്തിലേക്ക് എത്തിയത്.

article-image

asdadsadsads

You might also like

  • Lulu Exchange
  • Straight Forward

Most Viewed