ചന്ദ്രയാൻ 3; ഇന്ത്യൻ ശാസ്ത്രജ്ഞർക്ക് പിന്തുണയുമായി നാസ രംഗത്ത്

ചന്ദ്രയാൻ 3 ദൗത്യത്തിൽ ഇന്ത്യൻ ശാസ്ത്രജ്ഞർക്ക് പിന്തുണയുമായി അമേരിക്കൻ ബഹിരാകാശ ഏജൻസിയായ നാസ രംഗത്ത്. ബഹിരാകാശ ദൗത്യങ്ങളിൽ ഇന്ത്യ-അമേരിക്ക സഹകരണത്തിന് ധാരണയായത് ജൂണിലായിരുന്നു. വാഷിംഗ്ടണിൽ നടന്ന മോദി-ബൈഡൻ കൂടിക്കാഴ്ച്ചയിൽ ആയിരുന്നു ഈ സുപ്രധാന തീരുമാനം ഉണ്ടായത്.
പേടകത്തിന്റെ അപ്ഡേഷനുകൾ ബാംഗ്ലൂരിലെ മിഷൻ ഓപ്പറേഷൻ സെന്ററിലേക്ക് കൈമാറുന്നത് നാസയിൽ നിന്നാണ്. ഭ്രമണപഥത്തിലെ ഉപഗ്രഹ സഞ്ചാരം യൂറോപ്യൻ സ്പെയിസ് ഏജൻസിയുടെ എക്സ്ട്രാക്ക് നെറ്റ് വർക്കിന്റെ ഗ്രൗണ്ട് സ്റ്റേഷന്റെ സഹായത്തോടെയാണ് നീരീക്ഷിക്കുന്നത്. ലോകം മുഴുവൻ കാത്തിരിക്കുന്ന ചന്ദ്രയാൻ മൂന്നിന്റെ സോഫ്റ്റ് ലാൻഡിംഗ് നാളെ വൈകിട്ട് 6.04നാണ് നടക്കുക. വൈകിട്ട് 5.30 മുതൽ 8 മണി വരെയെന്ന സമയമാണ് ആദ്യ ഘട്ടത്തിൽ ഐഎസ്ആർഒ അറിയിച്ചിരുന്നതെങ്കിലും പിന്നീട് 6.04 എന്ന കൃത്യമായ സമയം അറിയിക്കുകയായിരുന്നു. ഏറ്റവും ഒടുവിലത്തെ ചന്ദ്രന്റെ ഉപരിതലത്തിലുള്ള ഭ്രമണപഥം താഴ്ത്തലും കഴിഞ്ഞ് 25 കിലോമീറ്റർ അകലത്തിൽ മാത്രമാണ് ലാൽഡൻ നിൽക്കുന്നത്.
AADSADSADS