തീവണ്ടികൾക്കെതിരെ കല്ലേറ് തുടരുന്നു; ഇന്ന് ഏറ് കിട്ടിയത് വന്ദേഭാരതിനും, രാജധാനി എക്സ്പ്രസിനും

കോഴിക്കോട്:
ട്രെയിനുകൾക്ക് നേരെയുള്ള കല്ലേറ് തുടർക്കഥയാകുന്നു. വന്ദേ ഭാരത് എക്സ്പ്രസ്, രാജധാനി എക്സ്പ്രസ് എന്നിവയ്ക്ക് നേരെയാണ് ഇന്ന് കല്ലേറുണ്ടായത്.
തിരുവനന്തപുരത്തേക്ക് സർവീസ് നടത്തുകയായിരുന്ന വന്ദേ ഭാരത് എക്സ്‌പ്രസിന് നേർക്ക് മലപ്പുറം താനൂരിനും പരപ്പനങ്ങാടിക്കും ഇടയിൽ വച്ചാണ് കല്ലേറ് ഉണ്ടായത്. കല്ലേറിൽ ട്രെയിനിന്‍റെ ചില്ലിന് പൊട്ടലുണ്ടായെങ്കിലും ആർക്കും പരിക്കില്ല.
വൈകിട്ട് മൂന്നരയോടെ കാഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷനും കുശാൽ നഗർ റെയിൽവേ ഗേറ്റിനും ഇടയിൽ വച്ചാണ് തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന രാജധാനി എക്സ്പ്രസിന് നേരെ കല്ലേറുണ്ടായത്.
സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു.
a