ഭാര്യയെയും മക്കളെയും കൊലപ്പെടുത്തിയ ശേഷം യുവാവ് ആത്മഹത്യ ചെയ്തു


ബംഗളൂരുവിൽ ഭാര്യയെയും രണ്ട് കുട്ടികളെയും കൊലപ്പെടുത്തിയ ശേഷം യുവാവ് ആത്മഹത്യ ചെയ്തു. ബംഗളുരുവിലെ ഒരു സോഫ്റ്റ്‌വെയർ കമ്പനിയിൽ ജോലി ചെയ്യുന്ന ആന്ധ്രാപ്രദേശ് സ്വദേശി 31 കാരനായ വീരാർജുന വിജയ്, ഭാര്യ ഹൈമവതി(29) മക്കളുമാണ് മരിച്ചത്. മൂത്ത കുട്ടിക്ക് 2 വയസ്സും മരിച്ച രണ്ടാമത്തെ കുട്ടിക്ക് 8 മാസമേ പ്രായമുള്ളൂവെന്നും പൊലീസ് അറിയിച്ചു.

ബുധനാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് സംഭവം നടന്നതെന്നാണ് റിപ്പോർട്ട്. സമീപവാസികൾ വിവരമറിയിച്ചതിനെ തുടർന്ന് പൊലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു. ഭാര്യയെയും മക്കളെയും കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ആത്മഹത്യ ചെയ്തതാകാമെന്നാണ് പൊലീസ് സംശയിക്കുന്നത്. സംഭവത്തിൽ കടുഗോഡി പൊലീസ് അന്വേഷണം ആരംഭിച്ചു.

article-image

asdadsadsas

You might also like

Most Viewed