സിവില്‍ കോഡ്: ഗോത്രവിഭാഗങ്ങളെ ഒഴിവാക്കാന്‍ ആലോചന

ഏക സിവില്‍ കോഡില്‍നിന്ന് ഗോത്രവിഭാഗങ്ങളെ ഒഴിവാക്കാന്‍ ആലോചന. തിങ്കളാഴ്ച ചേര്‍ന്ന പാര്‍ലമെന്‍റ് നിയമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി യോഗത്തില്‍ കമ്മിറ്റി അധ്യക്ഷനും ബിജെപി എംപിയുമായ സുശീല്‍ മോദിയാണ് ഈ നിര്‍ദേശം മുന്നോട്ട് വച്ചത്. ഗോത്രവിഭാഗങ്ങളെ നിയമത്തിന്‍റെ പരിധിയില്‍നിന്ന് മാറ്റി നിര്‍ത്തിയ ശേഷം മറ്റുള്ളവര്‍ക്ക് മാത്രം സിവില്‍ കോഡ് ബാധമാക്കാം എന്നാണ് നിര്‍ദേശം. എല്ലാ നിയമങ്ങള്‍ക്കും ചില വിട്ടുവീഴ്ചകളുണ്ടെന്നായിരുന്നു സുശീല്‍ മോദിയുടെ വാദം. ഏകസിവില്‍ കോഡിനെതിരെ വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍നിന്ന് വ്യാപക എതിര്‍പ്പുയര്‍ന്ന പശ്ചാത്തലത്തിലാണ് നീക്കം.
അതേസമയം യോഗത്തില്‍ കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷ പാര്‍ട്ടികളുടെ അംഗങ്ങള്‍ കടുത്ത എതിര്‍പ്പറിയിച്ചതായാണ് വിവരം. തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടാണ് ഏക സിവില്‍ കോഡ് വീണ്ടും ചര്‍ച്ചയാക്കിയതെന്ന് പ്രതിപക്ഷ അംഗങ്ങള്‍ പറഞ്ഞു.
asadsadsadsdsa