കോസ്‌വേയില്‍ വെള്ളം കയറി; പത്തനംതിട്ടയില്‍ 350ഓളം കുടുംബങ്ങള്‍ ഒറ്റപ്പെട്ടു

കുറുമ്പന്‍മൊഴിയിലെ കോസ്‌വേകളില്‍ വെള്ളം കയറിയതോടെ 350ഓളം കുടുംബങ്ങള്‍ ഒറ്റപ്പെട്ടു. കുറുമ്പന്‍മൊഴി മണക്കയം ആദിവാസി കോളനിയിലെ ആളുകള്‍ ഉള്‍പ്പെടെയാണ് മറുകരയില്‍ കുടുങ്ങിയത്. ഒഴുകി വന്ന വലിയ മരങ്ങള്‍ കോസ്‌വേയില്‍ തങ്ങിനില്‍ക്കുകയാണ്. അഗ്‌നിശമനസേനയും നാട്ടുകാരും ചേര്‍ന്ന് മരങ്ങള്‍ ഇവിടെനിന്ന് നീക്കുകയാണ്. മരങ്ങള്‍ മാറ്റിയാലും വെള്ളം ഇറങ്ങാതെ മറുകരയിലുള്ള ആളുകള്‍ക്ക് ഇക്കര എത്താനാവില്ല.
asdadsadsads