വിശാല പ്രതിപക്ഷ യോഗം മാറ്റി; തീരുമാനം എൻസിപി പിളർപ്പിന് പിന്നാലെ

വിശാല പ്രതിപക്ഷ യോഗം മാറ്റിവച്ചു. 13, 14 തീയതികളിലായി ബംഗലുരുവിലായിരുന്നു യോഗം നിശ്ചയിച്ചിരുന്നത്. എൻസിപി പിളർപ്പിൻ്റെ പശ്ചാത്തലത്തിലാണ് മാറ്റിയതെന്നാണ് സൂചന. കർണ്ണാടക, ബിഹാർ നേതാക്കളുടെ അസൗകര്യത്തെ തുടർന്നാണ് യോഗം മാറ്റിയതെന്ന് ജെഡിയു വക്താവ് കെ.സി ത്യാഗി വ്യക്തമാക്കി. പ്രതിപക്ഷ നേതാക്കൾ ശരദ് പവാറുമായി സംസാരിച്ചു. ശരദ് പവാറിന് സോണിയ ഗാന്ധിയും, മല്ലികാർജുൻ ഖർഗെയും, രാഹുൽ, മമതാ ബാനർജിയും പിന്തുണ അറിയിച്ചു.
പവാര്‍ കുടുംബത്തിലെ പൊട്ടിത്തെറിയെ തുടര്‍ന്ന് മഹാരാഷ്ട്രയില്‍ വന്‍ രാഷ്ട്രീയ അട്ടിമറിയാണ് നടന്നത്. നാടകീയ നീക്കത്തിലൂടെ പ്രതിപക്ഷ നേതാവായിരുന്ന അജീത് പവാര്‍, ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. പവാറിന്‍റെ വിശ്വസ്തരായ ഛഗന്‍ഭുജ്പലും പ്രഫുല്‍ പട്ടേലും അജിത്തിനൊപ്പം ചേര്‍ന്നതോടെ എന്‍സിപി നിഷ്പ്രഭമായി. നാല്‍പതിലേറെ എംഎല്‍എമാരെ ബിജെപി ക്യാംപിലെത്തിച്ചാണ് ശരദ് പവാറിനെ അനന്തരവന്‍ കൂടിയായ അജിത് പവാര്‍ മലര്‍ത്തിയടിച്ചത്. ഒന്നുമറിഞ്ഞില്ലെന്നായിരുന്നു ശരദ് പവാറിന്‍റെ പ്രതികരണം.
asdadsdasads