തലസ്ഥാന വിവാദം; ഹൈബി ഈഡന് പിന്തുണയുമായി യൂത്ത് ലീഗ്


ഹൈബി ഈഡന് പിന്തുണയുമായി യൂത്ത് ലീഗ്. തലസ്ഥാനം എറണാകുളത്തേക്ക് മാറ്റണമെന്ന ആവശ്യം സ്വാഗതം ചെയ്യുന്നതായി യൂത്ത്‌ലീഗ് ദേശീയ ഓർഗനൈസിംഗ് സെക്രട്ടറി ടിപി അഷറഫലി പറഞ്ഞു. ഹൈബി ഈഡൻ എംപിയുടെ ആവശ്യം ശരിയാണ്. ചർച്ച നടക്കേണ്ടുന്ന വിഷയമാണ് ഹൈബി ഉന്നയിച്ചത്. വരുന്ന ലോക്സഭാ സമ്മേളനത്തിൽ ഉൾപ്പെടെ വിഷയം ചർച്ച ചെയ്യണം. തിരുവനന്തപുരം തലസ്ഥാനമായത് സ്വാഭാവികമായ തുടർച്ചയുടെ ഭാഗമായാണ്. വികസനം, ജനങ്ങൾക്ക് എത്തിച്ചേരാനുള്ള സൗകര്യം എന്നിവ പരിഗണിച്ചാൽ എറണാകുളം ആണ് തലസ്ഥാനം ആകാൻ നല്ലത്. ഹൈബി പറഞ്ഞതിനെ, കേരളം വിഭജിക്കണം എന്ന അർത്ഥത്തിൽ കണ്ടാണ് മുഖ്യമന്ത്രി ഉൾപ്പെടെ പ്രതികരിക്കുന്നത്. അഭിപ്രായം പറഞ്ഞതിന്റെ പേരിൽ ഹൈബിയെ ചിലർ വ്യക്തിഹത്യ നടത്തുന്നു. ഇത് രാഷ്ട്രീയക്കാർക്ക് ഭൂഷണമല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഹൈബി ഈഡന്‍ എം പി ലോകസഭയിലവതരിപ്പിച്ച സ്വകാര്യബില്ലിലാണ് കേരളത്തിന്റെ തലസ്ഥാനം തിരുവനന്തപുരത്ത് നിന്ന് എറണാകുളത്തേക്ക് മാറ്റണമെന്ന വിചിത്ര ആവശ്യം ഉന്നയിച്ചിരിക്കുന്നത്. 2023 മാര്‍ച്ച് 9ന് ലോകസഭയില്‍ അവതരിപ്പിച്ച The State Capital Relocation Bill 2023 ലൂടെയാണ് ഹൈബി ഇക്കാര്യം ആവശ്യപ്പെട്ടത്.

article-image

asdadsads

You might also like

  • Lulu Exchange
  • Straight Forward

Most Viewed