രാജ്യത്ത് രണ്ട് ആശയങ്ങൾ തമ്മിലുള്ള പോരാട്ടം, ഒരുമിച്ച് ബിജെപിയെ പരാജയപ്പെടുത്തുമെന്ന് രാഹുൽ ഗാന്ധി

ബിജെപിയെ രൂക്ഷമായി വിമർശിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. വിദ്വേഷവും അക്രമവും പ്രചരിപ്പിക്കാനും രാജ്യത്തെ തകർക്കാനുമാണ് ബിജെപി പ്രവർത്തിക്കുന്നത്. എന്നാൽ സ്‌നേഹവും ഐക്യവും പ്രചരിപ്പിച്ച് രാജ്യത്തെ ഒന്നിപ്പിക്കാനാണ് കോൺഗ്രസ് ശ്രമിക്കുന്നതെന്നും രാഹുൽ. പ്രതിപക്ഷ പാർട്ടികൾ ഒറ്റക്കെട്ടായി ബിജെപിയെ പരാജയപ്പെടുത്തുമെന്നും ബിഹാറിലെ പ്രതിപക്ഷ നേതാക്കളുടെ യോഗത്തിൽ രാഹുൽ ഗാന്ധി പറഞ്ഞു.
പ്രതിപക്ഷ പാർട്ടികൾ ഇന്ന് ഇവിടെ വന്നിട്ടുണ്ട്, വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ പ്രതിപക്ഷ പാർട്ടികൾ ഒറ്റക്കെട്ടായി നിന്ന് ബിജെപിയെ പരാജയപ്പെടുത്തണം. വിദ്വേഷവും അക്രമവും പ്രചരിപ്പിക്കാനും രാജ്യത്തെ തകർക്കാനുമാണ് ബിജെപി പ്രവർത്തിക്കുന്നത്. സ്‌നേഹവും ഐക്യവും പ്രചരിപ്പിക്കാൻ ഞങ്ങൾ പ്രവർത്തിക്കുന്നു” – രാഹുൽ പറഞ്ഞു.
erfdrsdfdf