ഒഡിഷ ട്രെയിൻ ദുരന്തം: ഉന്നത റെയിൽവേ ഉദ്യോഗസ്ഥരെ സ്ഥലം മാറ്റി


ഒഡിഷ ട്രെയിൻ അപകടവുമായി ബന്ധപ്പെട്ട് ഉന്നത റെയിൽവേ ഉദ്യോഗസ്ഥരെ സ്ഥലം മാറ്റി. ബാലസോറിലെ സുരക്ഷ, സിഗ്നൽ എന്നിവയുടെ ചുമതല ഉലുള്ളവരെയാണ് സ്ഥലം മാറ്റിയത്. ഖരഗ്പൂർ ഡിവിഷണൽ റെയിൽവേ മാനേജർ ഷുജത് ഹാഷ്മി, സോൺ പ്രിൻസിപ്പൽ ചീഫ് സിഗ്നൽ ആൻഡ് ടെലികമ്മ്യൂണിക്കേഷൻ എൻജിനീയർ പിഎം സിക്ദർ, പ്രിൻസിപ്പൽ ചീഫ് സേഫ്റ്റി ഓഫിസർ ചന്ദൻ അധികാരി, പ്രിൻസിപ്പൽ ചീഫ് സെക്യൂരിറ്റി കമ്മീഷണർ ഡി ബി കസർ, പ്രിൻസിപ്പൽ ചീഫ് കൊമേഴ്സ്യൽ മാനേജർ മുഹമ്മദ്‌ ഒവൈസ് എന്നിവർക്കാണ് സ്ഥലം മാറ്റം. സ്ഥലം മാറ്റം സാധാരണ നടപടി മാത്രമെന്ന് സൗത്ത് ഈസ്റ്റൺ റെയിൽവ അറിയിച്ചു.


ജൂൺ രണ്ടിനാണ് ഒഡീഷയിലെ ബാലസോർ ജില്ലയിൽ മൂന്ന് ട്രെയിനുകൾ കൂട്ടിയിടിച്ച് 300 ഓളം പേർ മരിക്കുകയും 800 ഓളം പേർക്ക് പരിക്കേൽക്കുകയും ചെയ്തത്. ചെന്നൈയിലേക്കുള്ള ഷാലിമാർ-ചെന്നൈ കോറമാണ്ഡൽ എക്സ്പ്രസ്, ബംഗളൂരു-ഹൗറ സൂപ്പർഫാസ്റ്റ് എക്‌സ്‌പ്രസ്, ഗുഡ്സ് ട്രെയിൻ എന്നിവയാണ് അപകടത്തിൽപെട്ടത്.

article-image

dsasdds

You might also like

Most Viewed