കോവിന്‍ ആപ്പിലെ വിവരചോര്‍ച്ച; പ്രധാനപ്രതി ബിടെക് വിദ്യാര്‍ഥി


കോവിന്‍ ആപ്പിലെ വിവരങ്ങള്‍ ചോര്‍ത്തിയ കേസിലെ പ്രധാനപ്രതി ഇരുപത്തിരണ്ടുകാരനായ ബിടെക് വിദ്യാര്‍ഥിയെന്ന് പോലീസ്. ബിഹാറില്‍നിന്ന് അറസ്റ്റിലായ ഇയാളെയും സഹോദരനെയും ചോദ്യം ചെയ്യുന്നത് തുടരുകയാണ്. ഡല്‍ഹി പോലീസിന്‍റെ സൈബര്‍ കുറ്റകൃത്യങ്ങള്‍ അന്വേഷിക്കുന്ന ഐഎഫ്എസ്ഒ വിഭാഗമാണ് ഇവരെ അറസ്റ്റ് ചെയ്തത്. ഇവരുടെ അമ്മ ബിഹാറിലെ ഒരു ആരോഗ്യപ്രവര്‍ത്തകയാണ്. ഇവര്‍ക്ക് നല്‍കിയിരുന്ന അക്കൗണ്ട് ഉപയോഗിച്ചാണ് വിവരങ്ങള്‍ ചോര്‍ത്തിയതെന്നാണ് സൂചന. ആപ്പില്‍നിന്ന് ലഭിച്ച ഡേറ്റ ഇവര്‍ മറ്റാര്‍ക്കും വിറ്റിട്ടില്ലെന്നാണ് നിഗമനം. അതേസമയം ഇവര്‍ക്ക് പിന്നില്‍ മറ്റേതെങ്കിലും സംഘങ്ങള്‍ ഉണ്ടോ എന്നതടക്കമുള്ള കാര്യങ്ങള്‍ അന്വേഷിക്കുമെന്ന് പോലീസ് അറിയിച്ചു. കോവിഡ് വാക്‌സിനെടുത്ത സമയത്ത് നല്‍കിയ നിര്‍ണായക വിവരങ്ങള്‍ ചോര്‍ന്ന സംഭവത്തിലാണ് അന്വേഷണം നടക്കുന്നത്.

വ്യക്തിവിവരങ്ങള്‍, പാസ്‌പോര്‍ട്ട്, പാന്‍ കാര്‍ഡ് തുടങ്ങിയ രേഖകളിലെ വിശദാംശങ്ങള്‍ ജനനതീയതി, വാക്‌സിന്‍ എടുത്ത കേന്ദ്രം എന്നിവയടക്കമുള്ള വിവരങ്ങളാണ് ചോര്‍ന്നത്.
വ്യക്തികളുടെ ഫോണ്‍ നമ്പറോ ആധാര്‍ നമ്പറോ നല്‍കിയാല്‍ ഒറ്റയടിക്ക് മുഴുവന്‍ വിവരങ്ങളും ലഭ്യമാകും. രാജ്യത്തെവിടെയിരുന്നും വിവരങ്ങള്‍ ചോര്‍ത്താന്‍ കഴിയും. രാജ്യസഭാ എംപി ഡെറക് ഒബ്രിയന്‍, മുന്‍ കേന്ദ്രമന്ത്രി പി.ചിദംബരം, കോണ്‍ഗ്രസ് നേതാക്കളായ ജയറാം രമേശ്, കെ.സി.വേണുഗോപാല്‍, ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷണ്‍ എന്നിവരടക്കമുള്ളവരുടെ വിവരങ്ങള്‍ ഇത്തരത്തില്‍ ലഭ്യമായതിന്‍റെ സ്‌ക്രീന്‍ ഷോട്ടുകള്‍ സമൂഹമാധ്യങ്ങളില്‍ പ്രചരിച്ചിരുന്നു.

article-image

asdadsds

You might also like

Most Viewed