ബൈക്കിന് കുറുകേ നായ ചാടി; റോഡിൽ തെറിച്ചുവീണ യുവാവ് ലോറി കയറി മരിച്ചു


ബൈക്കിന് കുറുകേ നായ ചാടി യുവാവിന് ദാരുണാന്ത്യം. എറണാകുളം മൂലംപ്പള്ളി സ്വദേശി സാൾട്ടൺ (24) ആണ് മരിച്ചത്. എറണാകുളം കണ്ടയ്നർറോഡ് കോതാട് ഭാഗത്താണ് അപകടമുണ്ടായത്. ബൈക്കിന് കുറുകെ നായ വട്ടം ചാടിയതോടെ ബൈക്ക് യാത്രക്കാരന്റെ നിയന്ത്രണം നഷ്ടപ്പെടുകയും റോഡിലേക്ക് തെറിച്ച് വീഴുകയുമായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറയുന്നു.

റോഡിലേക്ക് വീണ സാൾട്ടന്റെ ദേഹത്തിലൂടെ അതുവഴി വന്ന ലോറി കയറിയിറങ്ങുകയായിരുന്നു.

article-image

hhhhh

You might also like

Most Viewed