ഇന്ത്യയുടെ പിഎസ്എൽവിയുടെ 55ആം ദൗത്യം വിജയകരം

ഇന്ത്യയുടെ ഉപഗ്രഹ വിക്ഷേപണ വാഹനമായ പിഎസ്എൽവിയുടെ 55ആം ദൗത്യം വിജയകരം. സിംഗപൂരിൽനിന്നുള്ള രണ്ട് ഉപഗ്രഹങ്ങളാണ് ഭ്രമണപഥത്തിലെത്തിച്ചത്. ഉച്ചയ്ക്ക് 2.19ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്‌പേസ് സെന്‍ററിൽനിന്നാണ് പിഎസ്എൽവി സി 55 വിക്ഷേപിച്ചത്. സിംഗപൂരിന്‍റെ ഭൗമനിരീക്ഷണ ഉപഗ്രഹമായ ടെലിയോസ് 02, നാവിക ആവശ്യങ്ങള്‍ക്കുള്ള ലൂമിലൈറ്റ് 4 എന്നീ ഉപഗ്രഹങ്ങളാണ് വിക്ഷേപിച്ചത്.
എസ്ടി എന്‍ജിനീയറിംഗാണ് 750 കിലോ ഭാരമുള്ള ടെലിയോസ് 02 ഉപഗ്രഹം നിർമിച്ചത്. ലൂമിലൈറ്റ് 4ന്‍റെ ഭാരം 16 കിലോഗ്രാം ആണ്. ഇന്ത്യയിലെ വിവിധ സ്റ്റാർട്ടപ്പുകള്‍ നിർമിച്ച അഞ്ച് ചെറു ഉപഗ്രഹങ്ങളും പിഎസ്എൽവി സി 55 ഭ്രമണപഥത്തിലെത്തിച്ചു.
്ീബ്ൂബ