കൊച്ചി വാട്ടർ മെട്രോ; യാത്രാനിരക്കുകൾ പ്രഖ്യാപിച്ചു


കൊച്ചി വാട്ടർ മെട്രോ യാത്രാനിരക്കുകൾ കെഎംആർഎൽ പ്രഖ്യാപിച്ചു. കുറഞ്ഞ യാത്ര നിരക്ക് 20 രൂപയാണ്. പരമാവധി ടിക്കറ്റ് നിരക്ക് 40 രൂപ. വാട്ടർ മെട്രോ സർവീസ് രാവിലെ 7 മുതൽ വൈകീട്ട് എട്ട് വരെയാണ്. തിരക്കുള്ള സമയങ്ങളിൽ 15 മിനിറ്റ് ഇടവേളകളിൽ സർവീസുണ്ടാകും.

വാട്ടർ മെട്രോ ചൊവ്വാഴ്ച പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. ബുധനാഴ്ച രാവിലെ 7 മണിക്കാണ് ആദ്യ സർവീസ്. ഹൈക്കോടതി വൈപ്പിൻ റൂട്ടിലാണ് ആദ്യ സർവീസ്.ഉദ്ഘാടനത്തോട് അനുബന്ധിച്ച് പ്രതിവാര പാസുകളിൽ ഇളവും പ്രഖാപിച്ചിട്ടുണ്ട്.

ഏഴ് അത്യാധുനിക ഹൈബ്രിഡ് ബോട്ടുകളാണ് സർ‍വീസിന് തയാറാക്കിയിരിക്കുന്നത്. ഒടുവിൽ‍ ലഭിച്ച രണ്ട് ബോട്ടുകളുടെ അവസാനവട്ട പരിശോധന പുരോഗമിക്കുകയാണ്. നൂറുപേർ‍ക്ക് സഞ്ചരിക്കാവുന്നതാണ് ഓരോ ബോട്ടും. ഫ്ളോട്ടിങ് പോണ്ടൂണുകളും, അതിവേഗ ചാർ‍ജിങ്ങും, ശീതികരിച്ച ബോട്ടും യാത്രക്കാർ‍ക്ക് നവ്യാനുഭവമാകും. കൊച്ചി കായലിലെ ഒന്‍പത് ദ്വീപുകളടക്കം നഗരവുമായി ബന്ധിപ്പിക്കുകയാണ് പദ്ധതി ലക്ഷ്യം. 1136 കോടിയാണ് ചെലവ്.

article-image

fujfgyu

You might also like

Most Viewed