വന്ദേഭാരത് ഇടിച്ച് തെറിപ്പിച്ച പശു വീണ് യുവാവിന് ദാരുണാന്ത്യം

വന്ദേഭാരത് ഇടിച്ച് തെറിപ്പിച്ച പശു വീണ് റെയിൽവേ ട്രാക്കിൽ മൂത്രമൊഴിച്ചുകൊണ്ടിരുന്നയാൾ മരിച്ചു. രാജസ്ഥാനിലെ അൽവാറിലാണ് സംഭവം. അൽവാറിലെ ആരവല്ലി വിഹാർ പൊലീസ് സ്റ്റേഷൻ പരിധിയിലാണ് ദുരന്തമുണ്ടായത്. 23 വർഷം മുമ്പ് റെയിൽവേയിൽ നിന്ന് വിരമിച്ച ഇലക്ട്രീഷ്യനായ ശിവദയാൽ ശർമക്കാണ് ദാരുണാന്ത്യം സംഭവിച്ചത്. വന്ദേഭാരത് കാളി മോറി ഗേറ്റ് കടക്കുമ്പോൾ ട്രാക്കിലേക്ക് കടന്ന പശുവിനെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ പശുവിന്റെ ദേഹം കഷ്ണങ്ങളായി അതിലൊരു ഭാഗം 30 മീറ്റർ അകലെ നിൽക്കുന്ന ശിവദയാലിന്റെ ദേഹത്ത് വന്ന് വീഴുകയായിരുന്നു. ശിവദയാൽ സംഭവസ്ഥലത്തു തന്നെ മരിച്ചു. മൃതദേഹം ജില്ലാ ആശുപത്രിയിലെത്തിച്ച് പോസ്റ്റ്‌മോര്‍ട്ടം നടത്തി.
മുംബൈ-ഗുജറാത്ത് ഉള്‍പ്പെടെയുള്ള റെയിൽ പാതകളിൽ കന്നുകാലികള്‍ വിഹരിക്കുന്നത് വ്യാപകമാണ്. വന്ദേഭാരത് ട്രെയിനുകൾ തട്ടി നിരവധി കന്നുകാലികള്‍ ചത്തിട്ടുണ്ട്. വന്ദേഭാരത് ആദ്യമായി ഓടി ദിവസങ്ങൾക്കുള്ളിൽ മുംബൈ-ഗാന്ധി നഗർ റൂട്ടിലായിരുന്നു ആദ്യമായി കന്നുകാലികളെ തട്ടിയത്.