യുപിയിലെ കൊല പ്രശസ്തിക്ക് വേണ്ടിയെന്ന് പ്രതികൾ


സമാജ്‌വാദി പാർട്ടി മുൻ എംപി ആതിഖ് അഹമ്മദിനെയും സഹോദരൻ അഷറഫിനെയും വെടിവച്ച് കൊലപ്പെടുത്തിയത് പ്രശസ്തിക്ക് വേണ്ടിയെന്ന് പ്രതികളുടെ മൊഴി. കൊലയിലൂടെ മാഫിയ സംഘമാകാനാണ് ശ്രമിച്ചതെന്നും പ്രതികള്‍ പോലീസിന് മൊഴി നല്‍കി. കേസില്‍ കസ്റ്റഡിയിലുള്ള മൂന്ന് പേരെ കൂടാതെ തിരിച്ചറിയാത്ത രണ്ട് പേരെയും പ്രതിയാക്കിയാണ് പോലീസ് കേസെടുത്തിരിക്കുന്നത്. സംഭവത്തില്‍ യുപി സര്‍ക്കാരിനോട് കേന്ദ്ര ആഭ്യന്തര മന്ത്രാലയം റിപ്പോര്‍ട്ടും തേടിയിട്ടുണ്ട്.

ആവശ്യമെങ്കില്‍ കൂടുതല്‍ കേന്ദ്രസേനയെ അയക്കാമെന്ന് കേന്ദ്രം അറിയിച്ചു. കൊലപാതകത്തിന്‍റെ പശ്ചാത്തലത്തിൽ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉന്നതതല യോഗം വിളിച്ചിട്ടുണ്ട്. സംസ്ഥാനത്ത് ഉടനീളം ജാഗ്രത നിർദേശവും നൽകി.

article-image

fvbdfg

You might also like

  • Straight Forward

Most Viewed