മദ്യലഹരിയിൽ വയോധികയോട് മോശമായി പെരുമാറിയ സിഐക്ക് സസ്പെൻഷൻ

മകനെ ജാമ്യത്തിലെടുക്കാൻ പോലീസ് സ്റ്റേഷനിലെത്തിയ വയോധികയെ അപമാനിച്ച സംഭവത്തിൽ ധര്‍മ്മടം സിഐക്ക് സസ്പെൻഷൻ. വയോധിക എത്തിയ കാറിന്‍റെ ഗ്ലാസ് അടിച്ചു തകർക്കുകയും മർദിക്കുകയും ചെയ്തുവെന്ന പരാതിയിലാണ് സിഐ കെ.വി. സ്മിതേഷിനെതിരേ നടപടി. നിലത്തുവീണ സ്ത്രീയെ എടുത്തുകൊണ്ടു പോകാൻ പൊലീസ് ഉദ്യോഗസ്ഥൻ ആക്രോശിക്കുന്നതും ദൃശ്യങ്ങളിൽ കാണാം.
ഹൃദ്രോഗിയെന്നു പറഞ്ഞിട്ടും പൊലീസുകാരൻ വഴങ്ങിയില്ല. സിഐ മദ്യലഹരിയിലായിരുന്നുവെന്ന് പ്രാഥമിക പരിശോധനയിൽ ബോധ്യപ്പെട്ടതായി കണ്ണൂർ സിറ്റി പോലീസ് കമ്മീഷണർ അജിത്ത് കുമാർ പറഞ്ഞു.
sdfgfgsd