പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ സമ്മതം ലൈംഗികബന്ധത്തിന് അനുമതിയാകില്ലെന്ന് ഡൽഹി ഹൈക്കോടതി


പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ സമ്മതം തേടിയിരുന്നുവെന്ന വാദം തള്ളി ഡൽഹി ഹൈക്കോടതി. ലൈംഗിക ബന്ധത്തിന് പതിനാറുകാരിക്കും സമ്മതമായിരുന്നുവെന്ന വാദം നിയമത്തിനു മുന്നിൽ അനുമതിയായി കണക്കാക്കാനാകില്ലെന്നു യുവാവിന് ജാമ്യം നിഷേധിച്ചുകൊണ്ട് ഡൽഹി ഹൈക്കോടതി പറഞ്ഞു. 

മാത്രമല്ല, പെൺകുട്ടിക്ക് പ്രായപൂർത്തിയായെന്നു കാട്ടാൻ ആധാർ കാർഡിലെ ജനനത്തീയതി തിരുത്താൻ പ്രതി ശ്രമിച്ചത് ‘ഗുരുതര കുറ്റകൃത്യ’മാണെന്നും കോടതി നിരീക്ഷിച്ചു. 23 വയസ്സുകാരനായ യുവാവ് വിവാഹിതനുമാണ്. ഇതുതന്നെ ജാമ്യം നിഷേധിക്കാൻ കാരണമാണെന്നും ജസ്റ്റിസ് ജസ്‌മീത് സിങ് ഉത്തരവിൽ പറഞ്ഞു. 

2019ലാണ് പെൺകുട്ടിയെ കാണാനില്ലെന്നു കാട്ടി പിതാവ് പരാതി നൽകിയത്. അന്വേഷണം നടത്തിയതിനു പിന്നാലെ യുപിയിലെ സാംഭാൽ ജില്ലയിൽനിന്ന് പെൺകുട്ടിയെ കണ്ടെത്തി തിരിച്ചെത്തിച്ചു. പെൺകുട്ടിക്കൊപ്പം പുരുഷനും ഉണ്ടായിരുന്നു. 

എന്നാൽ തന്റെ പുരുഷസുഹൃത്താണ് അതെന്നും ഒന്നര മാസമായി അയാൾക്കൊപ്പം താമസിക്കുകയായിരുന്നും പെൺകുട്ടി മൊഴി നൽകി. പരസ്പര സമ്മതത്തോടെ ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടെന്നും അയാൾക്കൊപ്പം ജീവിക്കാനാണ് താൽപര്യം എന്നുമായിരുന്നു പെൺകുട്ടിയുടെ മൊഴി.  2019 മുതൽ കസ്റ്റഡിയിൽ ആയിരുന്നെന്നും ഇതുവരെ കുറ്റപത്രം സമർപ്പിച്ചിട്ടില്ലെന്നുമാണ് ജാമ്യാപേക്ഷയുമായെത്തിയ യുവാവ് വാദിച്ചത്. 

article-image

hjmg

You might also like

  • Lulu Exchange
  • Straight Forward

Most Viewed