പുരുഷൻമാരും സ്ത്രീകളും ഉൾപ്പെടെ ആറുപേർ ചേർന്ന് യുവാവിനെ കല്ലുകൊണ്ട് തലക്കടിച്ച് കൊന്നു

പുരുഷൻമാരും സ്ത്രീകളും ഉൾപ്പെടെ ആറുപേർ ചേർന്ന് 30കാരനായ യുവാവിനെ കല്ലുകൊണ്ട് തലക്കടിച്ച് കൊന്നു. കഴിഞ്ഞ വെള്ളിയാഴ്ച അർധരാത്രിയോടു കൂടിയാണ് സംഭവം. ബംഗളൂരു നഗരത്തിലെ കെ.പി അഗ്രഹാര മേഖലയിലാണ് കൊലപാതകം അരങ്ങേറിയത്. അതിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ പുറത്തു വന്നിട്ടുണ്ട്. മൂന്ന് സ്ത്രീകളും മൂന്ന് പുരുഷൻമാരുമടങ്ങിയ ഒരു സംഘം ആളുകൾ ഒരാൾക്ക് ചുറ്റും നിൽക്കുന്നത് ദൃശ്യങ്ങളിൽ കാണാം. ആദ്യം സംഘാംഗങ്ങൾ പരസ്പരം വാക്കു തർക്കത്തിൽ ഏർപ്പെടുന്നു. അതിനിടെ സംഘത്തിലെ ഒരു സ്ത്രീ വലിയ കല്ലെടുത്ത് കൊണ്ടു വരുന്നു. മറ്റുള്ളവർ യുവാവിനെ പിടിച്ചുവെക്കുന്നതും ദൃശ്യങ്ങളിൽ കാണാം. സ്ത്രീ ആദ്യം കല്ലുകൊണ്ട് ഇയാളുടെ തലക്കടിക്കുന്നു. തുടർന്ന് സംഘത്തിലെ ഒരു പുരുഷൻ ഈ കല്ലെടുക്കുന്നു. മറ്റുള്ളവർ ഇയാളെ പിടിച്ചുവെച്ച് തലക്കടിക്കുന്നു. അതുപോലെ മറ്റുള്ളവരും ചെയ്യുന്നു.
1.40 മിനിട്ട് ദൈർഘ്യമുള്ളതാണ് ക്ലിപ്പ്. ഇരയുടെ നിലവിളി കേട്ട് എത്തിയ സമീപവാസികളാണ് പൊലീസിനെ വിവരമറിയിച്ചത്. പൊലീസ് എത്തി ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചു. അക്രമികളിൽ ഒരാളെപോലും ഇതുവരെയും തിരിച്ചറിയുകയോ അറസ്റ്റ് ചെയ്യുകയോ ചെയ്തിട്ടില്ല. മരിച്ചയാൾ ബദാമി മേഖലയില നിന്നുള്ളയാളാണെന്ന് കരുതുന്നു.
jgjg