കർണാടകയിൽ സർക്കാർ സ്കൂളിൽ നിന്നും വിതരണം ചെയ്ത പാതിവെന്ത ഉച്ചഭക്ഷണം കഴിച്ച് 58 വിദ്യാർഥികളെ ആശുപത്രിയിൽ


കർണാടകത്തിലെ റയ്ച്ചൂരിൽ സർക്കാർ സ്കൂളിൽ നിന്നും വിതരണം ചെയ്ത പാതിവെന്ത  ഉച്ചഭക്ഷണം കഴിച്ചതിനെത്തുടർന്നു വയറുവേദനയും ഛർദ്ദിയും അനുഭവപ്പെട്ട 58 വിദ്യാർഥികളെ  ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 35 പെൺകുട്ടികളും 23 ആൺകുട്ടികളുമാണ് ആശുപത്രിയിലായത്.

റയ്ച്ചൂരിലെ മാസ്‌കി താലൂക്കിലെ അമിൻഗഡ് ഗ്രാമത്തിലുള്ള സ്കൂളിലാണ് സംഭവം. മൂന്നുപേരൊഴികെ ബാക്കിയുള്ളവർക്കു പ്രശ്നങ്ങളില്ലെന്ന് ആശുപത്രി അധികൃതർ പറഞ്ഞു. സംഭവത്തിൽ അന്വേഷണത്തിന് നിർദേശം നൽകിയിട്ടുണ്ടെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.

You might also like

  • Straight Forward

Most Viewed