ലാൻഡിംഗിനിടെ രണ്ട് വിമാനങ്ങൾ തമ്മിൽ കൂട്ടിയിടിച്ചു; രണ്ട് മരണം

വടക്കൻ കാലിഫോർണിയയിൽ വിമാനാപകടം. ലാൻഡിംഗിനിടെ രണ്ട് ചെറുവിമാനങ്ങൾ തമ്മിൽ കൂട്ടിയിടിച്ചു. അപകടത്തിൽ രണ്ട് പേർ മരിച്ചതായാണ് റിപ്പോർട്ട്. അമേരിക്കൻ സമയം ഉച്ചയ്ക്ക് 3 മണിക്ക് മുൻപായാണ് വാട്‌സൺവിൽ മുനിസിപൽ വിമാനത്താവളത്തിൽ കൂട്ടിയിടി സംഭവിച്ചത്. അപകട സമയത്ത് ഇരട്ട എഞ്ചിൻ വിമാനമായ സെസ്‌ന 340ൽ രണ്ട് പേർ മാത്രമാണ് ഉണ്ടായിരുന്നത്. അപകടത്തിൽപ്പെട്ട രണ്ടാമത്തെ വിമാനമായ സെസ്‌ന 152ൽ പൈലറ്റ് മാത്രമാണ് ഉണ്ടായിരുന്നതെന്ന് ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്‌ട്രേഷൻ അറിയിച്ചു.
ലാൻഡിംഗിന് തൊട്ടുമുന്നെയായിരുന്നു അപകടം. വിമാനം ഇറക്കുന്നതിനും ടേക്ക് ഓഫ് ചെയ്യുന്നതിനുമുള്ള നിർദേശങ്ങൾ നൽകാനുള്ള കണ്ട്രോൾ ടവർ ഈ കൊച്ചു വിമാനത്താവളത്തിലില്ല.