രൺബീർ കപൂർ−ആലിയ ഭട്ട് വിവാഹം നാളെ

ബോളിവുഡ് കാത്തിരിക്കുന്ന താരവിവാഹത്തിന്‍റെ ഒരുക്കങ്ങൾ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. നാളെയാണ് രൺബീർ കപൂറിന്‍റെയും ആലിയ ഭട്ടിന്‍റെയും വിവാഹം. ഇന്ന് മെഹന്ദി ചടങ്ങുകൾ നടക്കും. വിവാഹച്ചടങ്ങുകളുടെ ഫോട്ടോകളും ദൃശ്യങ്ങളും മാധ്യമങ്ങൾക്ക് ചോരാതിരിക്കാൻ ഇരുവരുടെയും ജീവനക്കാരുടെ ഫോണുകളിൽ സ്റ്റിക്കറൊട്ടിച്ചിരിക്കുകയാണ്. ക്യാമറയുടെ ഭാഗത്താണ് സ്റ്റിക്കറൊട്ടിച്ചിരിക്കുന്നത്. ഫോണുകളിൽ സ്റ്റിക്കർ ഒട്ടിക്കുന്ന വീഡിയോ സോഷ്യൽമീഡിയയിൽ വൈറലായിട്ടുണ്ട്. വിവാഹത്തിനു മുന്നോടിയായി കനത്ത സുരക്ഷയാണ് രൺബീറിന്‍റെ വസതിയായ വാസ്തുവിനു സമീപം ഏർപ്പെടുത്തിയിരിക്കുന്നത്. അഞ്ചു വർഷം നീണ്ട പ്രണയത്തിനു ശേഷമാണ് ആലിയയും രൺബീറും വിവാഹിതരാകുന്നത്.
എട്ടു വജ്രങ്ങൾ പതിച്ച മോതിരമാണ് രൺബീർ പ്രിയതമക്ക് വിവാഹസമ്മാനമായി നൽകുന്നതെന്നാണ് റിപ്പോർട്ട്. ഫ്രഞ്ച് ആഡംബര ജൂവലറി കന്പനിയായ വാൻ ക്ലീഫ് & ആർപെൽസ് ആണ് ആഭരണം ഡിസൈൻ ചെയ്തിരിക്കുന്നത്. സെലിബ്രിറ്റികളുടെ ഇഷ്ട ബ്രാൻഡാണ് വാൻ ക്ലീഫ്. നാലു ദിവസത്തെ വിവാഹച്ചടങ്ങുകൾ 17 വരെ നീണ്ടുനിൽക്കുമെന്നാണ് റിപ്പോർട്ട്. 14ന് ഉച്ചക്ക് മൂന്നു മണിക്കായിരിക്കും വിവാഹം നടക്കുകയെന്ന് എൻഡി ടിവി റിപ്പോർട്ട് ചെയ്യുന്നു. ഇന്ന് ഉച്ചയ്ക്ക് 2 മണിക്ക് അടുത്ത സുഹൃത്തുക്കളും കുടുംബാംഗങ്ങളും പങ്കെടുക്കുന്ന മെഹന്തി ചടങ്ങോടെയാണ് വിവാഹ ചടങ്ങുകൾ ആരംഭിക്കുന്നത്. നാലു ദിവസത്തെ വിവാഹച്ചടങ്ങുകൾ 17 വരെ നീണ്ടുനിൽക്കുമെന്നാണ് റിപ്പോർട്ട്.