ഇന്ത്യയിൽ 3614 പുതിയ കൊവിഡ് കേസുകൾ‍ സ്ഥിരീകരിച്ചു


രാജ്യത്ത് 3614 പുതിയ കൊവിഡ് കേസുകൾ‍ സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയം. 24 മണിക്കൂറിനിടെ 89 പേർ‍ കൊവിഡ് ബാധിച്ച് മരിച്ചു, ആകെ മരണനിരക്ക് 5,15,803 ആയി. 40,559 പേരാണ് നിലവിൽ‍ വിവിധ സംസ്ഥാനങ്ങളിലായി ചികിത്സയിൽ‍ കഴിയുന്നത്.

ഇന്ത്യയിൽ‍ ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 4,29,87,875 ആയതായി ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. 98.71 ശതമാനമാണ് രോഗമുക്തി നിരക്ക്. ആകെ നിരക്ക് 4,24,31,513 പേരാണ്.

അതിനിടെ ഇന്ത്യയിൽ‍ വിതരണം ചെയ്ത് കൊവിഡ് ഡോസ് വാക്‌സിനുകളുടെ എണ്ണം 179.91 കോടി പിന്നിട്ടു.

You might also like

  • Straight Forward

Most Viewed