വലിയ രാജ്യങ്ങൾക്ക് ചെയ്യാൻ കഴിയാത്തത് ഇന്ത്യ ചെയ്തു; യുക്രെയ്ൻ ഒഴിപ്പിക്കൽ വിജയകരമെന്ന് മോദി


യുക്രെയ്ൻ ഒഴിപ്പിക്കൽ വിജയകരമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി . വലിയ രാജ്യങ്ങൾക്ക് ചെയ്യാൻ കഴിയാത്ത കാര്യമാണ് ഇന്ത്യ ചെയ്യുന്നത്. ആയിരക്കണക്കിന് പേരെ ഇതിനോടകം ഒഴിപ്പിച്ചു കഴിഞ്ഞു. കോവിഡിനെ കൈകാര്യം ചെയ്തത് പോലെ പുതിയ സാഹചര്യത്തെയും നേരിടുന്നുവെന്നും മോദി പറഞ്ഞു. അതേസമയം, സുമിയിൽ കുടുങ്ങിക്കിടക്കുന്നവരെ ഇന്ത്യയിൽ എത്തിക്കുന്നതിൽ ആശങ്ക വേണ്ടെന്ന് യുക്രൈനിലെ ഇന്ത്യൻ എംബസി. കുടുങ്ങിക്കിടക്കുന്നവരെ എത്രയും വേഗം ഒഴിപ്പിക്കുമെന്നും എംബസി വ്യക്തമാക്കി. അതേസമയം കിഴക്കൻ മേഖലകളിൽ വെടിനിർത്തൽ നടപ്പാക്കണമെന്ന ആവശ്യം ശക്തമാക്കുകയാണ് ഇന്ത്യ. ഒഴിപ്പിക്കൽ നടപടികൾ വൈകുന്നതിനെതിരെ വലിയ പ്രതിഷേധം ഉയരുന്ന സാഹചര്യത്തിലാണ് എംബസിയുടെ വിശദീകരണം. ഇതിനിടെ വിമതമേഖലകളിൽ താൽകാലിക വെടിനിർത്തൽ നടപ്പാക്കിയിതിന് സമാനമായി സുമി അടക്കം മേഖലകളിൽ വെടിനിർത്തൽ എന്നാവശ്യം അന്തരാഷ്ട്ര തലത്തിലടക്കം ഇന്ത്യ ഉന്നയിക്കുകയാണ്.

You might also like

Most Viewed