അഹമ്മദാബാദ് സ്‌ഫോടനത്തിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട പ്രതികളിൽ മൂന്ന് മലയാളികളും

അഹമ്മദാബാദ് സ്‌ഫോടനത്തിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട പ്രതികളിൽ മൂന്ന് മലയാളികളും. ഈരാറ്റുപേട്ട സ്വദേശികളായ ഷിബിലി അബ്ദുൽ കരീം, ഷാദുലി അബ്ദുൽ കരിം, കൊണ്ടോട്ടി സ്വദേശി ഷറഫുദ്ദീൻ എന്നിവരാണ് വധശിക്ഷയ്ക്കപ്പെട്ട മലയാളികൾ. കേസിലെ മറ്റൊരു പ്രതിയായ മലയാളി മുഹമ്മദ് അൻസാറിന് ജീവപര്യന്തം ശിക്ഷയും കോടതി വിധിച്ചു. കേസിലെ 36 പ്രതികൾക്കാണ് വധശിക്ഷ വിധിച്ചത്. 11 പ്രതികൾക്ക് ജീവനപര്യന്തം ശിക്ഷയും വിധിച്ചു. 2008ൽ നടന്ന സ്‌ഫോടനത്തിൽ 56 പേരാണ് സ്‌ഫോടനത്തിൽ മരിച്ചത് 200 ഓളം പേർക്ക് പരിക്കേറ്റിരുന്നു. 70 മിനിറ്റ് വ്യത്യാസത്തിൽ 21 ബോംബുകളാണ് പൊട്ടിത്തെറിച്ചത്.
ഇന്ത്യൻ മുജാഹിദ്ദീനാണ് സ്‌ഫോടനം നടത്തിയത്. ഗോദ്ര കലാപത്തിനു മറുപടിയായിട്ടാണ് ഇന്ത്യൻ മുജാഹിദീൻ സ്ഫോടനം നടത്തിയത്. മാർക്കറ്റുകൾ അടക്കം 21 ഇടങ്ങളിലാണ് സ്ഫോടനം നടന്നത്. സ്ഫോടനത്തിൽ 56 പേർ കൊല്ലപ്പെട്ടു. 2013ൽ പ്രതികൾ ജയിലിൽനിന്നു രക്ഷപ്പെടാൻ ശ്രമം നടത്തിയതും വലിയ വാർത്തയായിരുന്നു. തുരങ്കം നിർമിച്ചാണ് പ്രതികൾ രക്ഷപ്പെടാൻ ശ്രമിച്ചത്. സ്ഫോടനം നടക്കുമെന്ന് ആക്രമണത്തിനു മുന്പു തന്നെ മാധ്യമങ്ങളിലേക്ക് ഇ−മെയിൽ സന്ദേശം അയച്ചു ഭീഷണി മുഴക്കിയ ശേഷമായിരുന്നു സ്ഫോടനം. തടയാമെങ്കിൽ തടഞ്ഞോ എന്ന വെല്ലുവിളിയും ഇ മെയിലിൽ ഉണ്ടായിരുന്നു.
2009ലാണ് കേസിന്‍റെ വിചാരണ ആരംഭിച്ചത്.സംഭവം നടന്ന് 14 വർഷങ്ങൾക്ക് ശേഷമാണ് കോടതി വിധി പറയുന്നത്.