വധഗൂഢാലോചന കേസ്; അന്വേഷണം സ്റ്റേ ചെയ്യണമെന്ന ദിലീപിന്റെ ആവശ്യം തള്ളി

വധഗൂഢാലോചന കേസിൽ പ്രതി ദിലീപിന്റെ ഹർജിയിൽ ഹൈക്കോടതി സർക്കാരിന്റെ നിലപാട് തേടി. വധഗൂഢാലോചനക്കേസിലെ എഫ്.ഐ.ആർ റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് ദിലീപ് ഹൈക്കോടതിയെ സമീപിച്ചത്. രണ്ടാഴ്ചയ്ക്കുള്ളിൽ സർക്കാർ മറുപടി നൽകണമെന്ന് കോടതി നിർദേശിച്ചു.
കേസ് രണ്ടാഴ്ചയ്ക്കു ശേഷം വീണ്ടും പരിഗണിക്കും. കേസിന്റെ അന്വേഷണം സ്റ്റേ ചെയ്യണമെന്ന ദിലീപിന്റെ ആവശ്യവും കോടതി തള്ളി.