മകന്റെ കൈത്തണ്ട മുറിച്ച് കൊലപ്പെടുത്തി അമ്മ ആത്മഹത്യ ചെയ്തു

പൂനെ: പൂനെയില്‍ അഞ്ചു വയസ്സുകാരനായ മകന്റെ കൈത്തണ്ട മുറിച്ച് കൊലപ്പെടുത്തി യുവതി ആത്മഹത്യ ചെയ്തു. ഞായറാഴ്ച പുലര്‍ച്ചയോടെ അച്ഛനോടൊപ്പം ഉറങ്ങിക്കിടന്ന അഞ്ചു വയസ്സുകാരനായ അര്‍ണവിനെ മകന്റെ മുറിയിലേക്ക് കൊണ്ടു വന്നാണ് അമ്മ ദീപ്തി കൈത്തണ്ട മുറിച്ചു കൊലപ്പെടുത്തിയത്.
രാവിലെയോടെ ഭര്‍ത്താവായ തേജസിനോട് മകനെ കൊലപ്പെടുത്തിയ വിവരം കരഞ്ഞു കൊണ്ട് പറയുകയായിരുന്നു. മകനെ നോക്കാന്‍ മുറിയില്‍ കയറിയ തേജസിനെ മുറിയില്‍ പൂട്ടിയിട്ട് കൊണ്ട് ദീപ്തി ബാല്‍ക്കണിയില്‍ നിന്നും എടുത്ത് ചാടി. അയല്‍ക്കാരും തേജസ്സും ചേര്‍ന്ന് യുവതിയെ ഹോസ്പിറ്റലിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. യുവതിയുടെ കൈപ്പടയിലുള്ള ആത്മഹത്യാകുറിപ്പ് കണ്ടെത്തിയിട്ടുണ്ട്. ജീവിതത്തില്‍ ഒരുപാട് സ്വപ്‌നങ്ങള്‍ ഉണ്ടായിരുന്നെന്നും എന്നാല്‍ പ്രതീക്ഷകള്‍ അസ്തമിച്ചെന്നും കത്തില്‍ പറയുന്നു. വിഷാദം കാരണമാണ് യുവതി ഈ കടുംകൈ ചെയ്തതെന്നാണ് കരുതുന്നത്.