ഇതാണ് എംപിയുടെ ഗന്നം സ്റൈൽ

തെലുഗുദേശം പാർട്ടിയുടെ 56 വയസുകാരനായ ലോകസഭാ എം പി സി. മല്ലറെഡ്ഡിയാണ് ഇപ്പോൾ വാർത്തകളിൽ നിറഞ്ഞുനിൽക്കുന്ന താരം. ഹൈദരബാദിലെ സിഎംആർ കോളേജിലെ
ചടങ്ങിനിടെ വിദ്യാർത്ഥികളെ കൈയിലെടുക്കാൻ എം പി നടത്തിയ ഗന്നം സ്റ്റൈൽ ഡാൻസാണ് സോഷ്യൽ മീഡിയകളിൽ വൈറലാകുന്നത്. അവതാരകന്റെ നിർബന്ധം കൊണ്ടാണ്
എം പി ചുവടുകൾ വെച്ചത്. മെയ് വഴക്കമുള്ള ഒരു ഡാൻസറാണ് താൻ എന്ന് അദ്ദേഹം ഇതിലൂടെ തെളിയിക്കുകയും ചെയ്തു. വീഡിയോ കാണാൻ https://www.youtube.com/watch?t=77&v=c7XVNZc4eGY