ബന്ധുനിയമനം: ലോകായുക്തക്കെതിരെ സുപ്രീം കോടതിയെ സമീപിച്ച് കെ.ടി. ജലീൽ


തിരുവനന്തപുരം: ബന്ധുനിയമന വിവാദത്തിൽ ലോകായുക്തക്കെതിരെ മുൻ മന്ത്രി കെ.ടി. ജലീൽ സുപ്രീം കോടതിയെ സമീപിച്ചു. തനിക്കെതിരെ ലോകായുക്ത തയാറാക്കിയ റിപ്പോർട്ടും ഇതുശരിവെച്ചു കൊണ്ട് ഹൈക്കോടതി പുറപ്പെടുവിച്ച ഉത്തരവും സ്റ്റേ ചെയ്യണമെന്നാണ് ഹർജിയിൽ ആവശ്യപ്പെടുന്നത്.

ലോകായുക്ത തനിക്ക് സ്വാഭാവിക നീതി നിഷേധിച്ചുവെന്നും കേസിൽ നടപടി ക്രമങ്ങൾ പാലിച്ചിട്ടില്ലെന്നും ജലീൽ ആരോപിക്കുന്നു. ബന്ധുനിയമന വിഷയത്തിൽ ജലീൽ അധികാര ദുർവിനിയോഗം നടത്തി എന്നും മന്ത്രിസ്ഥാനത്ത് തുടരാൻ അർഹതയില്ലെന്നുമായിരുന്നു ലോകായുക്തയുടെ ഉത്തരവ്.

You might also like

Most Viewed