കോവിഡ്: മുൻ കേ​ര​ള ഗ​വ​ർ​ണ​ർ ആ​ർ.​എ​ൽ. ഭാ​ട്ടി​യ അന്തരിച്ചു


ന്യൂഡൽഹി: മുൻ കേന്ദ്രമന്ത്രിയും കേരള ഗവർണറുമായിരുന്ന ആർ.എൽ. ഭാട്ടിയ (100) അന്തരിച്ചു. കോവിഡ് ബാധിച്ച് അമൃത്സറിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. 2004 മുതൽ 2008 വരെ കേരള ഗവർണറായിരുന്നു. 2008 മുതൽ 2009 വരെ ബിഹാർ ഗവർണറായും സേവനമനുഷ്ടിച്ചു. 

വിദേശകാര്യ മന്ത്രിയായിരുന്ന അദ്ദേഹം 1972 മുതൽ ആറുതവണ കോൺഗ്രസ് പ്രതിനിധിയായി അമൃത്സറിൽനിന്ന് ലോക്സഭയിലെത്തി. 1991ൽ എഐസിസി ജനറൽ സെക്രട്ടറി സ്ഥാനവും വഹിച്ചു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed