മണിമല, അച്ചൻകോവിൽ നദികളിൽ പ്രളയ സാധ്യത; മുന്നറിയിപ്പുമായി കേന്ദ്ര ജലകമ്മീഷൻ

തിരുവനന്തപുരം: പത്തനംതിട്ട ജില്ലയിലെ രണ്ടിടങ്ങളിൽ ഗുരുതര പ്രളയസാധ്യതയുണ്ടെന്ന് കേന്ദ്ര ജലകമ്മീഷൻ. മണിമല, അച്ചൻകോവിൽ നദികൾ കരകവിഞ്ഞൊഴുകാൻ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. അറബിക്കടലിൽ രൂപപ്പെട്ട ചുഴലിക്കാറ്റിന്‍റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് കനത്ത മഴയാണ് ലഭിക്കുന്നത്.
ഈ സാഹചര്യത്തിലാണ് കേരളത്തിലെ നദികളിലെ സാഹചര്യം കേന്ദ്ര ജലകമ്മീഷൻ വിലയിരുത്തിയത്.