കോവിഡ്: ജമ്മു കാഷ്മീരിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടച്ചു
ശ്രീനഗർ: കോവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തിൽ ജമ്മു കാഷ്മീരിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടച്ചു. കോളജുകളും സർവകലാശാലകളും ഉൾപ്പെടെയാണ് അടച്ചത്. മേയ് 15 വരെയാണ് വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടച്ചിരിക്കുന്നത്.
പൊതു ചടങ്ങുകൾക്കും ഭരണകൂടം നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. തിരക്ക് ഒഴിവാക്കുന്നതിനായി കടകൾ തുടക്കുന്ന സമയം സ്വയം നിശ്ചയിക്കണമെന്നും മാർക്കറ്റ് അസോസിയേഷനുകൾക്കും സർക്കാർ നിർദേശം നൽകി.

