തമിഴ് സിനിമ നടനും നിർമ്മാതാവുമായ കുമരജൻ തൂങ്ങി മരിച്ച നിലയിൽ

ചെന്നൈ: തമിഴ് സിനിമ നടനും നിർമ്മാതാവുമായ കുമരജൻ (35) മരിച്ച നിലയിൽ. നാമക്കലിലെ വസതിയിൽ തൂങ്ങി മരിച്ച നിലയിലാണ് കണ്ടെത്തിയത്. ആത്മഹത്യയാണെന്ന നിഗമനത്തിലാണ് പോലീസ്. ഞായറാഴ്ച ഉച്ചയ്ക്ക് ശേഷമായിരുന്നു സംഭവം നടന്നത്. ലോക്ഡൗണിൽ സിനിമകൾ പ്രതിസന്ധിയിലായതോടെ കുമരജൻ വിഷാദത്തിലായിരുന്നുവെന്ന് സുഹൃത്തുക്കൾ പറയുന്നു.
സംഭവ സ്ഥലത്ത് നിന്നും കുമരജന്‍റെതെന്ന് കരുതുന്ന ആത്മഹത്യ കുറിപ്പ് ലഭിച്ചിട്ടുണ്ട്. കൂടുതൽ അന്വേഷണത്തിനായി പോസ്റ്റുമോർട്ടം റിപ്പോർട്ടിനായി കാത്തിരിക്കുകയാണ് ചെന്നൈ പോലീസ്. ഏതാനും തമിഴ് സിനിമകളിൽ കുമരജൻ അഭിനയിച്ചിട്ടുണ്ട്. സന്തിപ്പോം സിന്തിപ്പോം എന്ന തമിഴ്ചിത്രം നിർമിച്ചിരുന്നു.