ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ഇ​റ്റാ​വ​യി​ൽ വാഹനാപകടം; പ​ത്ത് മരണം


ലഖ്നൗ: ഉത്തർപ്രദേശിലെ ഇറ്റാവയിൽ ട്രക്ക് നിയന്ത്രണം വിട്ട് കൊക്കയിലേക്ക് മറിഞ്ഞ് പത്ത് പേർ മരിച്ചു. 30 പേർക്ക് പരിക്കേറ്റു. മതപരമായ ചടങ്ങിൽ പങ്കെടുക്കുന്നതിനായി ് പോയ സംഘമാണ് അപകടത്തിൽപെട്ടത്. മരിച്ചവരെല്ലാം പുരുഷൻമാരാണ്.

സ്ത്രീകളും കുട്ടികളും ഉൾപ്പെടെ 45 പേർ ട്രക്കിലുണ്ടായിരുന്നുവെന്ന് ഇറ്റാവ പോലീസ് സുപ്രണ്ട് ബ്രിജേഷ് കുമാർ പറഞ്ഞു. പരിക്കേറ്റവരെയെല്ലാം ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെന്നും അധികൃതർ അറിയിച്ചു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed