കൊറോണ: തെരഞ്ഞെടുപ്പ് റാലികൾ നിർത്തിവെയ്ക്കണമെന്ന് സോണിയ ഗാന്ധി


ന്യൂഡൽഹി: കൊറോണ വ്യാപനം രൂക്ഷമാകുന്ന പശ്ചാത്തലത്തിൽ തെരഞ്ഞെടുപ്പ് റാലികൾ ഉൾപ്പെടെ നിർത്തിവെയ്ക്കണമെന്ന് കോൺഗ്രസ് അദ്ധ്യക്ഷ സോണിയാഗാന്ധി. കൊറോണ വ്യാപനം ചർച്ച ചെയ്യാൻ കോൺഗ്രസ് ഭരണത്തിലുളള സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായും മുതിർന്ന നേതാക്കളുമായും നടത്തിയ ആശയവിനിമയത്തിലാണ് സോണിയ ഇക്കാര്യം ആവശ്യപ്പെട്ടത്.

വീഡിയോ കോൺഫറൻസ് വഴി നടന്ന യോഗത്തിൽ രാഹുൽ ഗാന്ധിയും പങ്കെടുത്തിരുന്നു. പൊതുവായ കൂടിച്ചേരലുകൾ ഉൾപ്പെടെ വിലക്കണമെന്നും സോണിയാഗാന്ധി നിർദ്ദേശിച്ചു. സർക്കാർ കൊറോണ വാക്‌സിനുകൾ കയറ്റി അയയ്ക്കാൻ അനുമതി നൽകിയതോടെ രാജ്യത്ത് വാക്‌സിൻ ക്ഷാമമാണെന്നും സോണിയ അഭിപ്രായപ്പെട്ടു. കേന്ദ്രസർക്കാരിന്റെ പരാജയപ്പെട്ട നയങ്ങളാണ് രണ്ടാം വ്യാപനത്തിന് ഇടയാക്കിയതെന്നായിരുന്നു രാഹുൽ ഗാന്ധിയുടെ നിരീക്ഷണം.

മഹാരാഷ്ട്രയിലെയും രാജസ്ഥാനിലെയും ഛത്തീസ്ഗഢിലെയും സ്ഥിതി പ്രത്യേകം വിലയിരുത്തി. വാക്‌സിൻ ക്ഷാമം ഉൾപ്പെടെയുളള കാര്യങ്ങൾ യോഗത്തിൽ ചർച്ചയായതായി കോൺഗ്രസ് ജനറൽ സെക്രട്ടറി രൺദീപ് സിംഗ് സുർജേവാല അറിയിച്ചു. മരുന്നുകളും വെന്റിലേറ്ററുകൾ ഉൾപ്പെടെയുളള സംവിധാനങ്ങളുടെ ലഭ്യതയും യോഗം വിലിയിരുത്തിയതായി അദ്ദേഹം ട്വിറ്ററിൽ കൂട്ടിച്ചേർത്തു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed