മോഹൻ ഭാഗവതിന് കോവിഡ്

മുംബൈ: ആർഎസ്എസ് മേധാവി മോഹൻ ഭാഗവതിന് കോവിഡ്. ആർഎസ്എസിന്‍റെ ഔദ്യോഗിക ട്വിറ്റർ ഹാൻഡിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. എഴുപതുകാരനായ ഭാഗവിതിന് കോവിഡ് ലക്ഷണങ്ങൾ ഉള്ളതായി ട്വീറ്റിൽ പറയുന്നു.
അദ്ദേഹത്തെ നാഗ്പൂരിലെ കിംഗ്സ്‌വേ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കഴിഞ്ഞ മാസം ഏഴിന് ഭാഗവത് കോവിഡ് വാക്സിന്‍റെ ആദ്യ ഡോസ് സ്വീകരിച്ചിരുന്നതാണ്.